തിരുവനന്തപുരത്ത് ഓഖി ദുരിതബാധിതരെ സന്ദര്‍ശിക്കാന്‍ പോയത് പ്രശസ്തിക്കുവേണ്ടിയല്ലെന്ന് ചലച്ചിത്ര താരം മഞ്ജു വാര്യര്‍. സ്വകാര്യ ചാനലിലെ ഫെസ്റ്റില്‍ സംസാരിക്കവേയാണ് താരം ഓഖി ദുരന്തബാധിതരെ സന്ദര്‍ശിക്കാന്‍ പോയത് പ്രശസ്തിക്കുവേണ്ടിയായിരുന്നില്ലെന്ന് വ്യക്തമാക്കിയത്. ഓഖി ദുരിതബാധിതരെ സന്ദര്‍ശിക്കാന്‍ പോയത് പ്രശസ്തിക്കുവേണ്ടിയല്ല, മനസിന്റെ സംതൃപ്തിക്കു വേണ്ടിയാണ്. അവര്‍ പറഞ്ഞു. സിനിമയിലേക്കുള്ള രണ്ടാം വരവിലാണ് തനിക്കു കൂടുതല്‍ സന്തോഷവും തൃപ്തിയും ലഭിക്കുന്നതെന്നും വളരെ കഴിവുള്ള സംവിധായകര്‍ എനിക്കു വേണ്ടി കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നു. ഇപ്പോള്‍ താന്‍ ആസ്വദിച്ച് അഭിനയിക്കുകയാണെന്നും അവര്‍ പറഞ്ഞു.
ഇപ്പോള്‍ കൂടുതല്‍ ഉത്തരവാദിത്വബോധം തോന്നുന്നുണ്ട്. ഞാന്‍ അഭിപ്രായം പറയാറുണ്ട്. എന്നോട് അഭിപ്രായം ചോദിക്കാറുണ്ട്.’ അവര്‍ പറഞ്ഞു. ‘മുമ്പ് അങ്ങനെയായിരുന്നില്ല. കലോത്സവത്തിലെ വിജയി എന്ന നിലയിലാണ് സിനിമയിലേക്ക് എന്‍ട്രി കിട്ടുന്നത്. എനിക്ക് കിട്ടിയ കഥാപാത്രങ്ങളെ മികച്ച രീതിയില്‍ അവതരിപ്പിക്കാന്‍ സാധിച്ചത് സംവിധായകരുടെ മിടുക്ക് കൊണ്ടാണ്. ലോഹിതദാസ് സാര്‍ അഭിനയത്തെകുറിച്ച് പറഞ്ഞു തന്ന പാഠങ്ങള്‍ ഒരിക്കലും മറക്കില്ല. മഞ്ജു പറഞ്ഞു.
നാലുവയസു മുതല്‍ ഞാന്‍ നൃത്തം പഠിച്ചു. പഠിക്കുന്ന കാലത്തു തന്നെ ആഴ്ചയില്‍ രണ്ടു സിനിമ വീതം കാണുമായിരുന്നു. ഒരു തീരുമാനമെടുത്ത് പെട്ടെന്ന് കുറച്ചു നാള്‍ സിനിമയില്‍ നിന്നും മാറി നിന്നപ്പോഴും സിനിമകള്‍ ആസ്വദിക്കുന്നതായിരുന്നു എന്റെ പ്രധാന വിനോദം. മഞ്ജു പറഞ്ഞു. സ്ത്രീവിരുദ്ധ സമീപനമോ അനുഭവമോ പുരുഷന്മാരില്‍ നിന്നും തനിക്ക് നേരിടേണ്ടി വന്നിട്ടില്ലെന്നും മഞ്ജുവാര്യര്‍ പറഞ്ഞു. ബഹുമാനവും സുരക്ഷിതത്വമാണ് എനിക്ക് കിട്ടിയിട്ടുള്ളത്. എന്നാല്‍ ചിലര്‍ക്ക് അത്തരത്തിലുള്ള അനുഭവം ഉള്ളതായി കേട്ടിട്ടുണ്ടെന്നും മഞ്ജു പറഞ്ഞു.
അതേസമയം ഫെസ്റ്റിലെ ചോദ്യോത്തരവേളയില്‍ പാര്‍വതിയ്ക്കെതിരെ നടക്കുന്ന സോഷ്യല്‍മീഡിയ അക്രമണങ്ങളെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കാന്‍ താരം തയ്യാറായില്ല. അത് പറയാനുള്ള വേദിയല്ല ഇത്. നൊ കമന്റസ് സോറി എന്ന മറുപടിയായിരുന്നു വിവാദത്തെക്കുറിച്ചുള്ള ചോദ്യത്തിനു മഞ്ജു വാര്യര്‍ നല്‍കിയ മറുപടി.