താന്‍ നായികയായ ‘ആമി’ സിനിമയെ ചുറ്റിപ്പറ്റി നടക്കുന്ന പരാമര്‍ശങ്ങളും വിവാദങ്ങളും ഒന്നും ശ്രദ്ധിച്ചിട്ടില്ലെന്നും മാധവിക്കുട്ടിയോടുള്ള സ്നേഹവും ആമി ആകാനുള്ള ആഗ്രഹവും കമലിലുള്ള വിശ്വാസവും മാത്രമാണ് തന്നെ ഈ സിനിമയിലേയ്ക്ക് നയിച്ചതെന്നും നടി മഞ്ജു വാര്യര്‍. കോഴിക്കോട് നടക്കുന്ന ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ ‘ആമിയും മലയാള ജീവചരിത്ര സിനിമകളും’ എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് മഞ്ജു ഇക്കാര്യങ്ങള്‍ പറഞ്ഞത്.
എന്നാല്‍ ആമി കണ്ടോ കാണാതെയോ തങ്ങളുടെ ചിത്രത്തെയും അഭിനയിച്ച താരങ്ങളേയും മോശപ്പെടുത്തി ചിത്രീകരിക്കരുതെന്ന ആവശ്യവുമായി ‘ആമി’ സിനിമയുടെ വിതരണക്കാര്‍ രംഗത്തെത്തുകയും ചെയ്തു. നെഗറ്റീവ് റിവ്യൂകളുമായി മലയാളത്തിലെ കുറച്ച് പ്രമുഖ മാധ്യമങ്ങള്‍ രംഗത്തെത്തുകയും അത് മാറ്റണമെങ്കില്‍ 25000 രൂപ തരണമെന്ന് അവര്‍ തന്നെ ആവശ്യപ്പെടുകയുണ്ടായെന്ന് ഇവര്‍ ആരോപിക്കുന്നു.
അതോടൊപ്പം ബുക്ക് മൈ ഷോ സൈറ്റില്‍ മിനിറ്റുകള്‍ ഇടവിട്ട് ലോ റേറ്റിംഗും റിവ്യൂസും നിറക്കുകയാണ് മറ്റു ചിലര്‍. നെഗറ്റീവ് എഴുതി വിലപേശിയവര്‍ക്ക് വഴങ്ങാതെ ഫേസ്ബുക്കിന്റെ സഹായം തേടിയതില്‍ കോടികള്‍ മുടക്കി ഒരു ചിത്രം നിര്‍മ്മിച്ച നിര്‍മ്മാതാവില്‍ ഒരു തെറ്റുമുണ്ടെന്ന് വിശ്വസിക്കുന്നില്ല. മലയാളം ഇന്ന് വരെ കാണാത്ത മികച്ച ചിത്രം എന്ന് ഞങ്ങള്‍ അവകാശപ്പെടുന്നില്ല. പക്ഷെ സത്യസന്ധമായി ചിത്രം കണ്ട ആര്‍ക്കും ആമി നിരാശയാവില്ല നല്‍കുകയെന്നും മഞ്ജു പറഞ്ഞു.