കൊല്ലം സ്വദേശി വിസ്മയയുടെ വിയോഗം രാജ്യത്ത് തന്നെ ചര്‍ച്ചയായിരിക്കുകയാണ്. ദേശീയ മാധ്യമങ്ങളില്‍ വരെ സംഭവം ചര്‍ച്ചാ വിഷയമായിട്ടുണ്ട്.
സ്ത്രീധനം വാങ്ങുന്നതിനും കൊടുക്കുന്നതിനുമെതിരേ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. താരങ്ങളും ഈ വിഷയത്തില്‍ പ്രതികരിച്ച് രംഗത്ത് എത്തിയിട്ടുണ്ട്. മറ്റൊരു പെണ്‍കുട്ടിക്കും ഈ ഒരു അവസ്ഥ സംഭവിക്കരുതെന്നാണ് എല്ലാവരും പറയുന്നത്.
ഈ സംഭവത്തില്‍ നടി മഞ്ജു വാര്യര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കു വച്ച പോസ്റ്റ് വൈറലാവുകയാണ്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയായിട്ടാണ് മഞ്ജു തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
തന്റെ പുതിയ ചിത്രമായ ചതുര്‍മുഖത്തിലെ രംഗം പങ്കുവച്ച് കൊണ്ടാണ് മഞ്ജു തന്റെ അഭിപ്രായം പങ്കുവച്ചത്.
സണ്ണി വെയ്ന്‍, അലന്‍സിയര്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രത്തില്‍ തേജസ്വിനി എന്ന കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിച്ചത്.
നടിയുടെ കഥാപാത്രം അമ്മയോട് വിവാഹത്തെ ക്കുറിച്ച് പറയുന്ന രംഗമാണ് താരം ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചിരിക്കുന്നത്. സിനിമ പുറത്തിറങ്ങിയപ്പോഴും ഈ രംഗം പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചയായിരുന്നു.
ഒരു പെണ്ണിന് ഏറ്റവും ആദ്യം വേണ്ടത് വിദ്യാഭ്യാസം. അത് കഴിഞ്ഞ സാമ്പത്തിക ഭഭ്രത. അതു കഴിഞ്ഞിട്ടേ കല്യാണത്തിന് സ്കോപ്പുള്ളൂ…
എന്നാണ് തേജ്വനിനി സിനിമയില്‍ അമ്മയേട് പറയുന്നത്. ഇങ്ങനെ തുറന്ന് പറയാന്‍ മകളും ജീവിത്തിന്റെ ഓരേയൊരു ലക്ഷ്യം കല്യണമല്ലെന്ന് മനസിലാക്കാന്‍ വീട്ടുകാരും തയാറായാല്‍ ഉത്തരയെ പോലെ വിസ്മയയെ പോല ഒരു വേദനയുണ്ടാകില്ലെന്നും മഞ്ജു വീഡിയോയ്ക്കൊപ്പം കുറിച്ചു.
കൂടാതെ മഞ്ജു പങ്കുവച്ച ചതുര്‍മുഖത്തിലെ വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നുണ്ട്. മഞ്ജുവിനെ കൂടാതെ ജയറാം, കാളിദാസ് ജയറാം, അശ്വതി, വീണ നായര്‍, സുബി സുരേഷ് തുടങ്ങിവരും രംഗത്ത് എത്തിയിട്ടുണ്ട്.
ഇന്ന് നീ… നാളെ എന്റെ മകള്‍ എന്നാണ് ജയറാം വിസ്മയയുടെ ചിത്രം പങ്കുവച്ച് കൊണ്ട് കുറിച്ചിരിക്കുന്നത്. തനിക്ക് സ്വര്‍ണം ഇങ്ങോട്ട് നല്കി വിവാഹം കഴിച്ച ഭര്‍ത്താവിനെ കുറിച്ചാണ് നടി അശ്വതി പറയുന്നത്.
സ്ത്രീധനത്തിനന്റെ പേരില്‍ ദുരിതം അനുഭവിക്കുന്നവരുണ്ടെങ്കില്‍ ദയവ് ചെയ്ത് ജീവന് കളയരുതെന്നാണ് സുബി സുരേഷ് പറയുന്നത്.
വിസ്മയയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ടായിരുന്നു സുബിയുടെ വാക്കുകള്‍.
സ്ത്രീധനത്തിന്റെ പേരില്‍ ദുരിതം അനുഭവിക്കേണ്ടി വരുന്ന ആരേലും ഉണ്ടെങ്കില്‍ നിങ്ങള്‍ ദയവായി ജീവന് കളയരുത് ചെയ്യരുത്. ആ ബന്ധം ഉപേക്ഷിക്കാനുള്ള മനക്കരുത്ത് ആണ് നിങ്ങള്‍ ഉണ്ടാക്കിയെടുക്കേണ്ടത്.
കഷ്ടപ്പെട്ട് പഠിപ്പിച്ച് കെട്ടിച്ചു വിടുമ്പോള്‍ സ്ത്രീധനം കുറഞ്ഞു പോയി എന്നു പറഞ്ഞ്, കെട്ടിക്കൊണ്ടു വന്ന പെണ്ണിനെ ഉപദ്രവിക്കുകയും അവളെ കുരുതി കൊടുക്കുകയും ചെയ്യുന്നവര്‍ക്ക് തക്കതായ ശിക്ഷ നല്‍കണമെന്നും സുബി ഫേസ്ബുക്കില്‍ കുറിച്ചു.