സഹോദരീസഹോദരൻമാരുടെ കഥയുമായെത്തുന്ന സിനിമകൾക്ക് ഗംഭീര സ്വീകരണമാണ് ലഭിക്കാറുള്ളത്. അത്തരത്തിലുള്ളൊരു സിനിമയായിരുന്നു ഉസ്താദ്.
സിബി മലയിൽ സംവിധാനം ചെയ്ത സിനിമ നിർമ്മിച്ചത് ഷാജി കൈലാസായിരുന്നു. ചിത്രത്തിന് തിരക്കഥയൊരുക്കിയത് രഞ്ജിത്തും.
മോഹൻലാലും ദിവ്യ ഉണ്ണിയും വിനീതും സായ് കുമാറും ഇന്ദ്രജയുമുൾപ്പടെ വൻതാരനിരയായിരുന്നു ചിത്രത്തിനായി അണിനിരന്നത്. ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
പതിവിൽ നിന്നു വ്യത്യസ്തമായ തരത്തിലായിരുന്നു സിബി മലയിൽ മോഹൻലാലിനെ അവതരിപ്പിച്ചത്. ആക്ഷൻ മാത്രമല്ല വൈകാരികമായ രംഗങ്ങളും ചേർത്തുവെച്ചായിരുന്നു സിനിമയൊരുക്കിയത്.
സിനിമയിലേക്ക് മോഹൻലാലിന്റെ സഹോദരിയുടെ വേഷത്തിലേക്ക് മഞ്ജു വാര്യരെയായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. പിന്നീടാണ് ദിവ്യ ഉണ്ണി എത്തിയത്.
പരമേശ്വരന്റെ ഉസ്താദ് മുഖത്തെക്കുറിച്ച് അനിയത്തി പത്മജയ്ക്ക് അറിയില്ല. ഏട്ടനെ ജീവനുതുല്യം സ്നേഹിക്കുന്ന അനിയത്തി, മാതാപിതാക്കളെ നഷ്ടമായതിന് ശേഷം അവൾക്ക് എല്ലാമെല്ലാമായി മാറിയ ഏട്ടൻ, ഇവരുടെ കഥയുമായാണ് സംവിധായകനെത്തിയത്.
മോഹൻലാലും ദിവ്യ ഉണ്ണിയുമായിരുന്നു പരമേശ്വറും പത്മജയുമായെത്തിയത്.
മോഹൻലാലിനൊപ്പം മഞ്ജു വാര്യരെയായിരുന്നു ചിത്രത്തിലേക്ക് ആദ്യം പരിഗണിച്ചത്. എന്നാൽ പിന്നീട് ആ തീരുമാനം മാറ്റുകയായിരുന്നു.
കുടുംബബന്ധത്തിൽ നിന്നും മാറി ആക്ഷനിലേക്ക് തിരക്കഥ വഴിതിരിച്ച് വിട്ടപ്പോൾ മഞ്ജു വാര്യരേയും മാറ്റുകയായിരുന്നു. പകരം ആ വേഷത്തിലേക്ക് എത്തിയത് ദിവ്യ ഉണ്ണിയായിരുന്നു.
താരത്തിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു പത്മജ. ദിവ്യയും മഞ്ജുവും ദിവ്യ ഉണ്ണിയും മഞ്ജു വാര്യരും അടുത്ത സുഹൃത്തുക്കളാണ്. മഞ്ജു വാര്യർ സിനിമയിലേക്ക് തിരിച്ചുവരുന്നുവെന്നറിഞ്ഞപ്പോൾ ഏറെ സന്തോഷിച്ചവരിലൊരാൾ കൂടിയായിരുന്നു ദിവ്യ.
പ്രണയവർണ്ണങ്ങൾ എന്ന ചിത്രത്തിൽ ഒരുമിച്ച് അഭിനയിച്ചതിനെക്കുറിച്ചും ആ സമയത്തെ അനുഭവത്തെക്കുറിച്ചുമൊക്കെ പറഞ്ഞ് അടുത്തിടെ ദിവ്യ ഉണ്ണി എത്തിയിരുന്നു.