ആരോഗ്യമന്ത്രി കെ.കെ. ശൈലജയാണ് തന്റെ റോൾമോഡലെന്ന് നടി മഞ്ജു വാര്യർ. ആരോഗ്യ മേഖലയിലെ പ്രവർത്തനങ്ങൾക്ക് ടീച്ചർക്ക് ലഭിച്ച അംഗീകാരങ്ങൾ ഒരു മലയാളി എന്ന നിലയിൽ അഭിമാനം ഉണ്ടാക്കുന്നത് ആണെന്നും നടി കൂട്ടിച്ചേർത്തു.
ശൈലജ ടീച്ചറെ താൻ ഇടയ്ക്ക് വിളിച്ച് സംസാരിക്കാറുണ്ട്, ആരോഗ്യകാര്യങ്ങളെല്ലാം അന്വേഷിക്കാറുണ്ട്, പുസ്തകങ്ങൾ വായിക്കണമെന്ന് ടീച്ചർ തന്നെ ഉപദേശിക്കാറുണ്ടെന്നും മഞ്ജു വാര്യർ പറയുന്നു.