നടൻ പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫർ എന്ന ചിത്രത്തിലെ പുതിയ കാരക്ടർ പോസ്റ്റർ പുറത്തുവന്നു. ധ്യാനത്തിലിരിക്കുന്ന മഞ്ജു വാര്യരുടെ ചിത്രമാണ് പോസ്റ്ററിൽ. ചിത്രത്തിൽ പ്രിയദർശിനി രാമദാസ് എന്ന കഥാപാത്രത്തെയാണ് മഞ്ജു വാര്യർ അവതരിപ്പിക്കുന്നത്. 26 ദിവസം കൊണ്ട് 26 കഥാപത്രങ്ങളുടെ പോസ്റ്ററുകൾ പുറത്തുവിടുമെന്ന് നേരത്തെ അണിയറ പ്രവർത്തകർ വ്യക്തമാക്കിയിരുന്നു.
സ്റ്റീഫൻ നെടുന്പള്ളി എന്ന കഥാപാത്രമായാണ് മോഹൻലാൽ ചിത്രത്തിൽ അഭിനയിക്കുന്നത്. ബോളിവുഡ് നടൻ വിവേക് ഒബ്റോയി വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ആശീർവാദ് സിനിമയുടെ ബാനറിൽ ആന്റണി പെരുന്പാവൂരാണ് ചിത്രം നിർമിക്കുന്നത്. മാര്‍ച്ച് 28ന് ചിത്രം തിറ്ററുകളിലെത്തും.