കൊച്ചി: മഞ്ഞുമ്മല് ബോയ്സ് സിനിമയുടെ നിര്മാതാക്കളായ നടന് സൗബിന് ഷാഹിര്, ഷോണ് ആന്റണി തുടങ്ങിയവര് സമര്പ്പിച്ച മുന്കൂര് ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.
സിനിമയുടെ ലാഭവിഹിതം നല്കാമെന്ന് വാഗ്ദാനം ചെയ്ത് എട്ടു കോടി രൂപ വാങ്ങിയെന്ന സ്വകാര്യ വ്യക്തിയുടെ പരാതിയിലാണ് മരട് പോലീസ് കേസെടുത്തിരുന്നത്.
സിനിമയുടെ മറവില് നടന്ന കളളപ്പണ ഇടപാട് ഇഡിയും പരിശോധിക്കുന്നുണ്ട്. എന്നാല് യാതൊരുവിധ കളളപ്പണ ഇടപാടും നടന്നിട്ടില്ലെന്നാണ് സൗബിന് ഷാഹിര് ഇഡിയ്ക്ക് മൊഴി നല്കിയിരിക്കുന്നത്.