കു​ട്ടേ​ട്ട ഇ​ഡി വ​രു​ന്നു​ണ്ട്…. മ​ഞ്ഞു​മ്മ​ല്‍ ബോ​യ്‌​സ് സി​നി​മ​യി​ൽ ക​ള്ള​പ്പ​ണം വി​നി​യോ​ഗി​ച്ചോ? നടൻ സൗ​ബി​ന്‍ ഷാ​ഹി​റെ ചോദ്യം ചെയ്യും; സ​ത്യ​മ​റി​യാ​ൻ  ഇ​ഡി വ​രു​ന്നു…

 

കൊ​ച്ചി: ‘മ​ഞ്ഞു​മ്മ​ല്‍ ബോ​യ്‌​സ് സി​നി​മ​യി​ല്‍ ക​ള്ള​പ്പ​ണം വി​നി​യോ​ഗി​ച്ചോ​യെ​ന്നറിയാൻ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​ക്‌​ട​റേ​റ്റ്  അ​ന്വേ​ഷ​ണം. നി​ര്‍​മാ​ണ പ​ങ്കാ​ളി​യാ​യ ഷോ​ണ്‍ ആ​ന്‍റ​ണി​യെ ഇ​ഡി കൊ​ച്ചി ഓ​ഫീ​സി​ല്‍ വി​ളി​പ്പി​ച്ച് ചോ​ദ്യം ചെ​യ്തു.

ന​ട​നും നി​ര്‍​മാ​താ​വു​മാ​യ സൗ​ബി​ന്‍ ഷാ​ഹി​ര്‍, ബാ​ബു ഷാ​ഹി​ര്‍ എ​ന്നി​വ​രെ​യും അ​ടു​ത്ത ദി​വ​സം ചോ​ദ്യം ചെ​യ്യും. ഇ​വ​ര്‍​ക്ക് നോ​ട്ടീ​സ് ന​ല്‍​കി​യി​ട്ടു​ണ്ട്.

മ​ഞ്ഞു​മ്മ​ല്‍ ബോ​യ്‌​സ് നി​ര്‍​മാ​ണ​ത്തി​ന്‍റെ പേ​രി​ല്‍ സാ​മ്പ​ത്തി​ക​ക്ര​മ​ക്കേ​ടു​ക​ള്‍ ന​ട​ന്നെ​ന്ന പോ​ലീ​സ് റി​പ്പോ​ര്‍​ട്ടി​ന്‍റെ തു​ട​ര്‍​ച്ച​യാ​യാ​ണ് ഇ​ഡി അ​ന്വേ​ഷ​ണം. നി​ര്‍​മാ​ണ​ത്തി​ല്‍ പ​ങ്കാ​ളി​ത്ത​വും 40 ശ​ത​മാ​നം ലാ​ഭ​വി​ഹി​ത​വും വാ​ഗ്ദാ​നം ചെ​യ്ത് ഏ​ഴു കോ​ടി രൂ​പ ത​ട്ടി​യെ​ടു​ത്തെ​ന്ന് അ​രൂ​ര്‍ സ്വ​ദേ​ശി സി​റാ​ജ് വ​ലി​യ​തു​റ ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് ഗു​രു​ത​ര​മാ​യ ത​ട്ടി​പ്പ് ന​ട​ന്ന​താ​യി പോ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്.

സി​നി​മ ഹി​റ്റാ​യി​ട്ടും ത​നി​ക്ക് പ​ണം ന​ല്‍​കി​യി​ല്ലെ​ന്നാ​ണ് സി​റാ​ജി​ന്‍റെ പ​രാ​തി. മ​ര​ട് പോ​ലീ​സ് കേ​സ് അ​ന്വേ​ഷി​ച്ച് കോ​ട​തി​യി​ല്‍ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ചു. ഈ ​റി​പ്പോ​ര്‍​ട്ടി​ലാ​ണ് സി​നി​മ​യു​ടെ നി​ര്‍​മാ​ണ ക​മ്പ​നി​യു​ടെ ത​ട്ടി​പ്പു​ക​ള്‍ പു​റ​ത്താ​കു​ന്ന​ത്.

Related posts

Leave a Comment