എന്റെ മകനാണ് എന്റെ ശക്തിയും പിന്തുണയും. കുറച്ചുകാലം നിന്റെ വീട് എന്റെ ഉദരമായിരുന്നു. അന്നൊക്കെ ഞാൻ ഒറ്റയ്ക്കാണെന്ന് എനിക്ക് തോന്നിയിട്ടില്ല.
പിന്നെ നീ ഈ ലോകത്തേക്ക് വന്നപ്പോൾ അന്നും ഞാൻ നിന്നെ പൊന്നുപോലെ നോക്കി വളർത്തി. നിന്റെ കൂടെ തന്നെ ഉണ്ടായിരുന്നു. എന്തിനും ഏതിനും.
ഞാൻ എന്നും നിന്റെ ഒപ്പം തന്നെ ഉണ്ടാകും. പക്ഷെ നിനക്ക് ഒരിക്കലും അറിയില്ല നീ എന്നെ എത്രമാത്രം പിന്തുണക്കുന്നു, എന്നെ എത്രമാത്രം നീ സംരക്ഷിക്കുന്നുവെന്ന്.
എന്റെ എല്ലാ വിഷമഘട്ടത്തിലും നീ ആയിരുന്നു എന്റെ ശക്തിയും സപ്പോർട്ടും എല്ലാം. ഞാൻ നിന്നോട് അത്രയധികം കടപ്പെട്ടിരിക്കുന്നു മോനെ.
എന്നെ ഇത്രത്തോളം നീ സംരക്ഷിക്കുന്നതിൽ. ഞാൻ പ്രസവിച്ച എന്റെ ഏറ്റവും നല്ല സുഹൃത്താണ് നീ. മഞ്ജു പത്രോസ് പറഞ്ഞു.