സിനിമയില് അഭിനയിക്കുന്നതും ഒരു തൊഴില് തന്നെയാണ്. ഒരു വ്യക്തി സാധാരണ മറ്റേതൊരു തൊഴിലും ചെയ്യുന്നതു പോലെയാണ് സിനിമയില് അഭിനയിക്കുന്നതും എന്ന് മഞ്ജു പത്രോസ്.
അല്ലാതെ അതിന് വലിയൊരു ഹൈപ്പ് കൊടുക്കേണ്ട ആവശ്യമൊന്നുമില്ല. ഞാന് എനിക്കറിയാവുന്ന ഒരു തൊഴില് ചെയ്യുന്നു. സിനിമയില് അഭിനയിക്കുന്നവരോട് എന്ത് തോന്നുന്നു എന്ന ചോദ്യത്തിന് യാതൊരു പ്രസക്തിയുമില്ല.
വലിയ എന്തോ ഒരു സംഭവം ചെയ്തുവെന്ന് തോന്നേണ്ട ആവശ്യവും ഇല്ല. ഞാന് ഒരു കൂലിപ്പണിക്കാരിയാണ് എന്നു തന്നെയാണ് ശക്തമായി വിശ്വസിക്കുന്നത്. ദിവസവേതനത്തിന് ജോലി ചെയ്യുന്ന ഒരാളാണ് ഞാന്.
അഭിനയിക്കാന് അറിയാവുന്ന ഒരുപാട് ആളുകള് സിനിമയ്ക്ക് പുറത്ത് നില്ക്കുകയാണ്. അതിനിടയില് എനിക്ക് അഭിനയിക്കാന് അവസരം തന്നതില് ദൈവത്തിനോട് നന്ദി പറയുന്നു.
അതില് കൂടുതലൊന്നും മഹത്വവത്കരിക്കേണ്ട ആവശ്യമില്ല. ഏത് തൊഴില് ചെയ്യാനും കഴിവ് വേണം. അല്ലാതെ വലിയ ഒരു സംഭവത്തില് വന്നു നില്ക്കുന്നുവെന്ന തോന്നലില്ല. എനിക്ക് പട്ടിണിയില്ലാതെ ജീവിക്കാന് ഒരു ജോലി കിട്ടിയതില് സന്തോഷമുണ്ടെന്ന് മഞ്ജു പത്രോസ്.