കരിയറിന്റെ തുടക്കക്കാലത്ത് ഒരു ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്ത് വൃത്തിയില്ലാത്ത ശുചിമുറിയാണ് എനിക്ക് ഉപയോഗിക്കാൻ നൽകിയതെന്ന് മഞ്ജു പിള്ള. പഴയ വീട്ടിലാണ് അന്ന് ഷൂട്ട് നടന്നത്.
വീടിന്റെ പുറത്തായിരുന്നു ടോയ്ലെറ്റ്. പൊട്ടിപ്പൊളിഞ്ഞ ആ ടോയ്ലെറ്റിൽ പാമ്പുണ്ടോ എന്നുപോലും അറിയില്ല. ഇതേക്കുറിച്ച് പരാതിപ്പെട്ടപ്പോൾ യാതൊരുവിധ പരിഹാരവും അണിയറ പ്രവർത്തകരുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല.
പിറ്റേ ദിവസം മുതൽ ഞാൻ ഷൂട്ടിന് പോയില്ല. വസ്ത്രം മാറുന്നതിനുപോലും കൃത്യമായ സൗകര്യങ്ങളുണ്ടായിരുന്നില്ല. കൂടെയുള്ളവർ ഒരു ലുങ്കി വലിച്ചു പിടിച്ചതിനുശേഷമാണ് വസ്ത്രം മാറിയത്.
സീരിയൽ ചെയ്യുന്ന സമയത്ത് എനിക്ക് അനുഭവമുണ്ടായിട്ടുണ്ട്. കോസ്റ്റ്യൂം മാറ്റുന്ന സമയത്ത് അവിടെ ഒളിഞ്ഞുനോക്കാൻ കുറച്ചുപേരുണ്ടാകും. ഒരിക്കൽ നടി നീന കുറുപ്പ് ഇതേക്കുറിച്ച് എന്നോട് പറഞ്ഞിട്ടുണ്ടെന്ന് മഞ്ജു പിള്ള പറഞ്ഞു.