നടി മഞ്ജു പിള്ളയും ഛായാഗ്രാഹകൻ സുജിത് വാസുദേവും വിവാഹബന്ധം വേർപിരിഞ്ഞു. 2020 മുതൽ മഞ്ജുവുമായി അകന്നു കഴിയുകയാണെന്നും ഡിവോഴ്സ് നടപടികൾ പൂർത്തിയായി എന്നും അദ്ദേഹം പറഞ്ഞു. മഞ്ജു ഇപ്പോഴും വളരെ അടുത്ത സുഹൃത്താണെന്നും സുജിത് പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് സുജിത് ഇക്കാര്യം വെളിപ്പെടുത്തിയത്.
‘2020 മുതൽ ഞങ്ങൾ പിരിഞ്ഞു താമസിക്കുകയാണ്. കഴിഞ്ഞ മാസം ഞങ്ങൾ ഡിവോഴ്സ് ആയി. മഞ്ജുവിനെ സുഹൃത്ത് എന്ന് വിശേഷിപ്പിക്കാനാണ് ഇപ്പോൾ താൽപര്യം. വേർ പിരിഞ്ഞെങ്കിലും ഞങ്ങൾ തമ്മിൽ ഉള്ള സൗഹൃദം ഇപ്പോഴും നിലനിൽക്കുന്നുണ്ട്.
മഞ്ജുവിന്റെ കരിയർ നല്ല രീതിയിൽ മുന്നോട്ട് പോവുകയാണ്. വളരെ അടുത്ത സുഹൃത്ത് വലിയ നിലയിലേക്ക് പോകുന്നത് കാണുമ്പോൾ വളരെ നല്ല സന്തോഷമാണ്. മഞ്ജുവിന്റെ കരിയറിന്റെ കാര്യങ്ങളൊക്കെ ഞങ്ങൾ ചർച്ച ചെയ്യാറുണ്ടെന്നും സുജിത് വാസുദേവ് കൂട്ടിച്ചേർത്തു.