താൻ പൊടി ചേച്ചിയുടെ (ഉർവശി) ഹാർഡ് കോർ ഫാൻ ആണെന്ന് മഞ്ജു പിള്ള. ചെറുപ്പം മുതലേ അങ്ങനെയാണ്. അവർ ചെയ്യാത്ത റോളുകൾ ഇല്ല. എന്നെ ഒരു ദിവസം വിളിച്ചിരുന്നു. എന്റെ ഏതോ ഇന്റർവ്യൂ കണ്ടിട്ട് വിളിച്ചതാണ്.
ഡീ പെണ്ണേ, നീ തിരുവനന്തപുരത്ത് ഉർവശി ഫാൻസ് അസോസിയേഷൻ തുടങ്ങുമോ നീ എനിക്ക് ബാക്കിയുള്ളവരിൽ നിന്ന് അടി വാങ്ങിച്ച് തരുമോ എന്ന് ചോദിച്ചു. എന്റെ എന്നത്തെയും ഇഷ്ടനായിക ഉർവശിയാണ്. അത് എവിടെയും ഞാൻ പറയും. അത് ഓരോരുത്തരുടെ ഇഷ്ടമല്ലേ എന്ന് മഞ്ജു പിള്ള