സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന ജാക്ക് ആൻഡ് ജില്ലിൽ പൃഥ്വിരാജും. ജാക്ക് ആൻഡ് ജില്ലിൽ മഞ്ജു വാര്യരും കാളിദാസ് ജയറാമും സൗബിൻ ഷാഹിറുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
എന്നാൽ ചിത്രത്തിൽ വിവരണം നൽകുന്നത് പൃഥ്വിരാജ് ആണ്. നേരത്തെ അഞ്ജലി മേനോൻ സംവിധാനം ചെയ്ത മഞ്ചാടിക്കുരു എന്ന ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തിയ പൃഥ്വിരാജ് ചിത്രത്തിന് വിവരണവും നൽകിയിരുന്നു.
സന്തോഷ് ശിവന്റെ അനന്തഭദ്രം, ഉറുമി എന്നീ ചിത്രങ്ങളിൽ നായകവേഷം ചെയ്തത് പൃഥ്വിരാജ് ആയിരുന്നു. ജാക്ക് ആൻഡ് ജിൽ തമിഴിലും റിലീസ് ചെയ്യും. തമിഴിൽ യോഗിബാബു ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും.
നെടുമുടി വേണു, ഇന്ദ്രൻസ്, സുരാജ് വെഞ്ഞാറമ്മൂട്, അജു വർഗീസ് , രമേഷ് പിഷാരടി എന്നിവരാണ് ജാക്ക് ആൻഡ് ജില്ലിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന് കാമറ ചലിപ്പിക്കുന്നത് സന്തോഷ് ശിവൻ തന്നെയാണ്.
ദുബായ് ആസ്ഥാനമായ ലെൻസ്മാൻ സ്റ്റുഡിയോയുടെ സഹകരണത്തോടെ നിർമിക്കുന്ന ജാക്ക് ആൻഡ് ജിൽ ഒരു ത്രില്ലർ സ്വഭാവമുള്ള എന്റർടെയ്നറാണ്. സംഗീതം ഗോപീസുന്ദർ.