മനസിൽ കാണുന്നതിന്റെ നൂറിരട്ടി മഞ്ജു വാര്യർ അഭിനയത്തിലൂടെ തിരിച്ചു തരാറുണ്ടെന്ന് സംവിധായകൻ റോഷൻ ആൻഡ്രൂസ്.
മഞ്ജുവുമായി മാത്രമല്ല അവരുടെ കുടുംബവുമായിട്ടും നല്ല അടുപ്പം ഇപ്പോഴുമുണ്ട്. മഞ്ജുവിന്റെ അച്ഛനെ ഇവിടം സ്വർഗമാണ് എന്ന ചിത്രത്തിൽ അഭിനയിപ്പിക്കുകയും ചെയ്തിരുന്നു.
മഞ്ജുവിന്റെ വീട്ടിൽ നിന്നും ഇടയ്ക്ക് ഭക്ഷണം കഴിച്ചിരുന്നു. രുചികരമായ മാന്പഴപ്പുളിശേരി മഞ്ജുവിന്റെ അമ്മ ഉണ്ടാക്കിത്തന്നിരുന്നു. ഇന്നും നാവിലുണ്ട് ആ രുചിയെന്നും റോഷൻ പറയുന്നു.
വിവാഹശേഷം അഭിനയത്തിൽനിന്ന് മാറിനിന്ന മഞ്ജു വാര്യരുടെ തിരിച്ചുവരവ് ഹൗ ഓൾഡ് ആർയൂ എന്ന റോഷൻ ആൻഡ്രൂസ് ചിത്രത്തിലൂടെയായിരുന്നു.
മലയാള സിനിമയിലേക്ക് മഞ്ജുവിനെ തിരിച്ചുകൊണ്ടുവരുന്നതിനെ പലരും നിരുത്സാഹപ്പെടുത്തിയിരുന്നു. ഈ ചിത്രം ചെയ്യരുത് എന്ന് പലരും പറയുകയും ചെയ്തു.
ഇതുമായി ബന്ധപ്പെട്ട് പല പ്രശ്നങ്ങളും ഉടലെടുത്തിരുന്നു. മലയാളത്തിലെ ഒരു മികച്ച അഭിനേത്രിയെ തിരിച്ചുകൊണ്ടുവരാൻ സാധിച്ചതിൽ സംതൃപ്തനാണ് ഞാൻ- റോഷൻ വ്യക്തമാക്കുന്നു. ഇരുവരും ഒടുവിലായി ഒരുമിച്ചത് പ്രതിപൂവൻകോഴി എന്ന ചിത്രത്തിനുവേണ്ടിയായിരുന്നു.