“അ​ര​ങ്ങ്’ എ​ത്തും മു​ന്പേ  മ​ഞ്ജു​ഷ അ​ര​ങ്ങൊ​ഴി​ഞ്ഞു;  ഇ​ര​യ​മ്മ​ൻ​ത​മ്പിയുടെ കൃ​തി​യു​ടെ ദൃ​ശ്യാ​വി​ഷ്ക്കാ​രത്തിന്‍റെ തയാറെടുപ്പിനിടെയാണ്  മരണം കവർന്നതെന്ന് ആ​ർ.​എ​ൽ.​വി. രാ​മ​കൃ​ഷ്ണൻ

കാ​ല​ടി: ശ്രീ​ശ​ങ്ക​രാ​ചാ​ര്യ സം​സ്കൃ​ത സ​ർ​വ​ക​ലാ​ശാ​ല​യി​ലെ നൃ​ത്ത​വി​ഭാ​ഗം അ​ടു​ത്ത​മാ​സം ന​ട​ത്തു​ന്ന “അ​ര​ങ്ങ്’ എ​ന്ന പ​രി​പാ​ടി​യി​ൽ നൃ​ത്തം അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നു​ള​ള ഒ​രു​ക്ക​ത്തി​നി​ട​യി​ലാ​ണു ഗാ​യി​ക​യും ന​ർ​ത്ത​കി​യു​മാ​യ മ​ഞ്ജു​ഷ മോ​ഹ​ൻ​ദാ​സി​ന്‍റെ (26) അ​കാ​ല​ത്തി​ലു​ള്ള വേ​ർ​പാ​ട്.

സ്റ്റാ​ർ സിം​ഗ​ർ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി സം​ഗീ​ത ഷോ​ക​ളി​ൽ തി​ള​ങ്ങി​യ എം​എ ര​ണ്ടാം വ​ർ​ഷ മോ​ഹി​നി​യാ​ട്ടം വി​ദ്യാ​ർ​ഥി​നി​യാ​യ മ​ഞ്ജു​ഷ​യു​ടെ മ​ര​ണം ഉ​ൾ​ക്കൊ​ള്ളാ​ൻ സ​ഹ​പാ​ഠി​ക​ൾ​ക്കു മാ​ത്ര​മ​ല്ല അ​ധ്യാ​പ​ക​ർ​ക്കു​മാ​കു​ന്നി​ല്ല.

ക​ലാ​ഭ​വ​ൻ മ​ണി​യു​ടെ സ​ഹോ​ദ​ര​നും ഗ​സ്റ്റ് അ​ധ്യാ​പ​ക​നു​മാ​യ ആ​ർ.​എ​ൽ.​വി. രാ​മ​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു മ​ഞ്ജു​ഷ ഉ​ൾ​പ്പെ​ട്ട സം​ഘ​ത്തി​ന്‍റെ പ​രി​ശീ​ല​നം. പ​രി​ശീ​ല​ന​ത്തി​ന്‍റെ അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണു വാ​ഹ​നാ​പ​ക​ട​ത്തി​ന്‍റെ രൂ​പ​ത്തി​ൽ മ​ഞ്ജു​ഷ​യു​ടെ ജീ​വ​ൻ ന​ഷ്ട​മാ​യ​തെ​ന്നു രാ​മ​കൃ​ഷ്ണ​ൻ വേ​ദ​ന​യോ​ടെ പ​റ​ഞ്ഞു. ഇ​ര​യ​മ്മ​ൻ​ത​ന്പി​യു​ടെ കൃ​തി​യു​ടെ ദൃ​ശ്യാ​വി​ഷ്ക്കാ​ര​മാ​ണ് ഇ​വ​ർ അ​വ​ത​രി​പ്പി​ക്കാ​നി​രു​ന്ന​ത്.

Related posts