എന്റെ ബാല്യകാലം അത്ര കളര്‍ഫുള്‍ ആയിരുന്നില്ല. അമ്മ സിംഗിള്‍ പേരന്റ് ആയിരുന്നു. അതിന്റേതായ കുറേ പ്രശ്നങ്ങളുണ്ടായിരുന്നു. സാമ്പത്തികമായിട്ടും ഒത്തിരി ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു. അന്ന് വിഷമം ഉണ്ടെങ്കിലും ഇന്ന് എനിക്കൊത്തിരി അഭിമാനമുണ്ട്. കാരണം നമ്മള് കഷ്ടപ്പെട്ട് വേണം വരാൻ. കഷ്ടപ്പെട്ട് കഷ്ടപ്പെട്ട് അവസാനം നമ്മളൊരു സ്റ്റേജില്‍ എത്തും. ആ നിമിഷത്തിലാണ് ഞാൻ. അപ്പോഴാണ് വന്ന വഴി മറക്കില്ലെന്നൊക്കെ പറയുക.
ഞാനും ഒത്തിരി കഷ്ടപ്പെട്ടിട്ടുള്ളതുകൊണ്ട് അപ്പുറത്ത് നിന്ന് മറ്റൊരാള്‍ പറയുന്നത് മനസിലാക്കാനും അത് ഫീല്‍ ചെയ്യാനും സാധിക്കും. മറ്റൊരാള്‍ നമ്മളോട് പറയുന്ന വേദന ഒരു ചെവിയിലൂടെ കേട്ട് മറ്റേ ചെവിയിലൂടെ വിടുകയല്ല വേണ്ടത്. അത് ഫീല്‍ ചെയ്യാന്‍ കേള്‍ക്കുന്നവര്‍ക്ക് സാധിക്കണം. എനിക്കിപ്പോള്‍ പറയാന്‍ നാണക്കേട് ഒന്നുമില്ല. നല്ലൊരു ഡ്രസ് പോലുമില്ലാത്ത അവസ്ഥ എനിക്കുണ്ടായിരുന്നു.
ഒരു ഡ്രസ് കിട്ടാന്‍ വേണ്ടി കൊതിച്ച കാലമുണ്ട്. കഴിഞ്ഞ ദിവസം എന്റെ ബെസ്റ്റ് ഫ്രണ്ട് വിളിച്ച് സംസാരിച്ചപ്പോള്‍ എന്റെ വസ്ത്രത്തെ കുറിച്ചും അവള് പറഞ്ഞിരുന്നു. അന്നൊക്കെ ആകെ രണ്ട് ഡ്രസേ ഉണ്ടായിരുന്നുള്ളു. അതാണെങ്കില്‍ സേഫ്റ്റി പിന് ഒക്കെ വെച്ച് അഡ്ജസ്റ്റ് ചെയ്തായിരിക്കും ഇട്ടോണ്ട് പോവുക.
സ്കൂളില്‍ പഠിക്കുമ്പോള്‍ യൂണിഫോമിന്റെ കാര്യത്തില്‍ കണ്ഫ്യൂഷന് വന്നതോടെ കുറച്ച് കാലം കളര്‍ ഡ്രസ് ഇട്ടോണ്ട് പോകേണ്ടി വന്നു. അന്ന് എന്റെ കൂടെയുള്ള കൂട്ടുകാരൊക്കെ നല്ല നല്ല വേഷമിടുകയും എനിക്കാണെങ്കില്‍ ഒന്നുമില്ലാത്ത അവസ്ഥയുമായി.രുന്നു.
-മഞ്ജുഷ കോലോത്ത്