ഒരു സിനിമയുടെ കഥയും തിരക്കഥയും ഒക്കെയെഴുതുന്നത് വളരെ കഷ്ടപ്പെട്ടാണ്. അതുകൊണ്ടുതന്നെ എന്നിലേക്ക് വരുന്ന ചിത്രങ്ങൾക്ക് നോ പറയുന്നത് എന്നെ സംബന്ധിച്ചിടത്തോളം വളരെ ദുഃഖമേറിയ കാര്യമാണെന്ന് മഞ്ജു വാര്യർ.
പക്ഷേ ഒരു കലാകാരി എന്ന നിലയിൽ എന്റെ തിരഞ്ഞെടുപ്പുകൾ ഒക്കെ പലപ്പോഴും തെറ്റി പോയിട്ടുണ്ട്. ചിലത് ശരിയായിട്ടുണ്ട്. പ്രവചനാതീതമായ സർഗാത്മകത ഇഴുകി ചേരുന്നതാണ് സിനിമ. അദ്ഭുതകരമായ ഭംഗിയും ഭാഗ്യവും ആയിട്ടാണ് ഞാൻ സിനിമയെ കാണുന്നത്.
ഡെന്നിസ് ജോസഫ് മെമ്മോറിയൽ വർഷോപ്പാണ് ഇവിടെ നടക്കുന്നത്. ഞാൻ എന്റെ സിനിമ ജീവിതത്തിൽ കടപ്പെട്ടിരിക്കുന്നത് ലോഹി സാറിനോടാണ്. എങ്കിലും ഡെന്നിസ് ജോസഫ് സാറിനോട് എനിക്ക് കടപ്പാടുണ്ട്. ഒരുപാട് താരങ്ങളുടെ ഗതി മാറ്റിയ വ്യക്തിയാണ് അദ്ദേഹം എന്ന് മഞ്ജു വാര്യർ.