മലയാളികൾക്ക് മഞ്ജു വാര്യരെ പോലെ പ്രിയങ്കരിയായ മറ്റൊരു നടിയില്ല. ഏത് സൂപ്പർതാര നായകനെയും തെല്ലൊന്ന് അമ്പരപ്പിക്കുന്നതാണ് മഞ്ജു വാര്യർക്കുള്ള ജനപ്രീതി. 46 കാരിയായ മഞ്ജുവിന് ഇന്നും മുൻ നിര നായികസ്ഥാനം ലഭിക്കുന്നു എന്നതും ശ്രദ്ധേയമാണ്. ഇരുപതുകാരിയുടെ ചുറുചുറുക്കോടെയാണ് മഞ്ജുവിനെ പ്രേക്ഷകർ കാണാറുള്ളത്.
താരത്തിന്റെ പുതിയ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഗ്രീൻ ഈസ് ദ കളർ ഓഫ് വൈ നോട് എന്ന ക്യാപ്ഷനോടെയാണ് പച്ച നിറത്തിലുള്ള ഔട്ട് ഫിറ്റ് ധരിച്ച ചിത്രങ്ങൾ മഞ്ജു പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് ഫോട്ടോയ്ക്ക് കമന്റുമായെത്തിയിരിക്കുന്നത്. പ്രായം പിന്നോട്ട് പോകുകയാണല്ലോ എന്ന് ആരാധകർ പ്രശംസിക്കുന്നു. എങ്ങനെ ഈ യുവത്വം നിലനിർത്തുന്നു എന്ന് ചോദിക്കുന്നവരുമുണ്ട്.