പ്രേക്ഷകരുടെ സ്നേഹമുള്ളിടത്തോളം കാലം മലയാള സിനിമയ്ക്ക് ഒന്നും സംഭവിക്കാൻ പോകുന്നില്ലെന്ന് മഞ്ജു വാര്യർ. മലയാള സിനിമ ചെറിയ സങ്കടമുള്ള കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. എല്ലാം കലങ്ങി തെളിയട്ടെ, കാർമേഘങ്ങൾ ഒഴിയട്ടെയെന്നും താരം കൂട്ടിച്ചേർത്തു.
ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് ശേഷം മലയാള സിനിമാ മേഖലയിലെ ലൈംഗിക ചൂഷണങ്ങളെക്കുറിച്ചും ലഹരി ഉപയോഗത്തെക്കുറിച്ചും വിവാദങ്ങളും ആരോപണങ്ങളും ഉയർന്നതിന്റെ പശ്ചാത്തലത്തിലാണ് നടിയുടെ പ്രതികരണം.