ദി പ്രീസ്റ്റ് എന്ന സിനിമ റിലീസായി. നല്ല പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഈ സിനിമയെക്കുറിച്ച് എനിക്ക് ചില സന്തോഷങ്ങളുണ്ട്. അത് എല്ലാവർക്കും അറിയാം. ഞാൻ മമ്മൂക്കയുടെ കൂടെ ആദ്യമായിട്ടാണ് അഭിനയിക്കുന്നത്.
ഇതിനേക്കാളുമൊക്കെ എനിക്ക് ഏറെ സന്തോഷം തോന്നിയത് ഏറെക്കാലം കഴിഞ്ഞ് ഇൻഡസ്ട്രി വീണ്ടും സജീവമാകുന്പോൾ തിയറ്ററിലേക്ക് കുടുംബപ്രേക്ഷകർ എത്തുന്നുവെന്നതാണ്.
കുടുംബപ്രേക്ഷകരെ വീണ്ടും തിയറ്ററിലേക്ക് കൊണ്ടുവരാനായിട്ട് പ്രധാന പങ്കുവഹിച്ച ഒരു സിനിമ കൂടിയാണ് ദി പ്രീസ്റ്റ് എന്നറിഞ്ഞപ്പോൾ അതിൽ ഒരു പ്രധാനപ്പെട്ട ഭാഗം വഹിക്കാൻ എനിക്കും സാധിച്ചുവെന്നറിയുന്നതിലാണ് സന്തോഷവും അഭിമാനവും തോന്നുന്നത്.