ലേഡി സൂപ്പർ സ്റ്റാർ എന്ന വിശേഷണത്തെ അന്വർഥമാക്കിയാണ് മഞ്ജു വാര്യർ എന്ന താരത്തിന്റെ മുന്നേറ്റം. അഭിനയത്തിന് പുറമെ നൃത്തത്തിലും മഞ്ജു വാര്യർ സജീവമാണ്.
യുവജനോത്സവ വേദിയിൽ നിന്നുമായിരുന്നു ഈ നായിക എത്തിയത്. സാക്ഷ്യത്തിലൂടെയാണ് അരങ്ങേറിയതെങ്കിലും സല്ലാപത്തിലൂടെയാണ് നായികയായി മാറിയത്. അഭിനയത്തിൽ മാത്രമല്ല നിർമാണത്തിലും കൂടി സാന്നിധ്യം അറിയിക്കുന്നുണ്ട് മഞ്ജു വാര്യർ.
ലളിതം സുന്ദരം, കയറ്റം തുടങ്ങിയ ചിത്രങ്ങളുടെ നിർമാണത്തിൽ മഞ്ജു വാര്യരും പങ്കാളിയാണ്. സഹോദരന്റെ സിനിമയായ ലളിതം സുന്ദരത്തിൽ അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു ലോകക്ക് ഡൗണ് പ്രഖ്യാപിച്ചത്.
ചിത്രീകരണം നിർത്തിവച്ച് മഞ്ജു വാര്യരും മധു വാര്യരും വീട്ടിലേക്ക് തിരിക്കുകയായിരുന്നു. ഇവർ ഇരുവരും ഒരുമിച്ച് വീട്ടിലുള്ളതിന്റെ സന്തോഷം പങ്കുവച്ചായിരുന്നു അമ്മ ഗിരിജ വാര്യരെത്തിയത്.
കാലങ്ങൾക്ക് ശേഷം അമ്മ എഴുത്തിന്റെ വഴിയിലേക്ക് തിരിച്ച് പോയതിന്റെ സന്തോഷത്തെക്കുറിച്ച് വാചാലയായും താരമെത്തിയിരുന്നു. അമ്മയുടെ കുറിപ്പുമായെത്തിയ താരത്തിന്റെ പോസ്റ്റ് വൈറലായി മാറിയിരുന്നു.
സിനിമാ ചർച്ചകളും ആവണിക്കൊപ്പമുള്ള കളികളുമൊക്കെയായി ആകെ സന്തോഷത്തിലാണ് വീട്. ഇത് കാണാൻ മാധവേട്ടനും കൂടി ഉണ്ടായിരുന്നുവെങ്കിലെന്നും ഗിരിജ വാര്യർ കുറിച്ചിരുന്നു.
സിനിമയിലെത്തിയ കാലം മുതൽത്തന്നെ സംവിധാനമോഹമുണ്ടായിരുന്നുവെന്ന് മധു വാര്യർ പറഞ്ഞിരുന്നു. ആ ആഗ്രഹമാണ് ലളിതം സുന്ദരത്തിലൂടെ പൂവണിയാൻ പോവുന്നത്. മഞ്ജു വാര്യർ നായികയായെത്തുന്പോൾ ബിജു മേനോനാണ് ചിത്രത്തിലെ നായകൻ.
ഒടുവിലായാണ് താൻ ഈ സിനിമയിലേക്ക് എത്തിയതെന്ന് മഞ്ജു വാര്യർ പറഞ്ഞിരുന്നു. ചേട്ടന്റെ സിനിമയിൽ നായികയായി അഭിനയിക്കാൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്നും താരം പറഞ്ഞിരുന്നു. വർഷങ്ങൾക്ക് ശേഷമായാണ് ബിജു മേനോനും മഞ്ജു വാര്യരും നായികനായകൻമാരായെത്തുന്നത്.
ലളിതം സുന്ദരത്തിലെ ലുക്ക് പങ്കുവെച്ച് എത്തിയിരിക്കുകയാണ് മഞ്ജു വാര്യർ. ഇൻസ്റ്റഗ്രാം സ്റ്റാറ്റസിലൂടെയാണ് ഇതേക്കുറിച്ച് വ്യക്തമാക്കിയത്. കൂളിംഗ് ഗ്ലാസണിഞ്ഞ് സ്റ്റൈലിഷായുള്ള ചിത്രം ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.
അതീവ സുന്ദരിയായുള്ള മറ്റൊരു ചിത്രമായിരുന്നു താരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. നിങ്ങളുടെ ശാന്തതയുണ്ടാക്കുന്നത് നിങ്ങൾ തന്നെയാണെന്നായിരുന്നു ക്യാപ്ഷൻ. അനുമോൾ, കാളിദാസ് ജയറാം, ശൃന്ദ, അനുശ്രീ തുടങ്ങിയവരും ചിത്രത്തിന് കീഴിൽ കമന്റുകളുമായെത്തിയിരുന്നു.