എനിക്ക് കുട്ടിക്കാലത്ത് തന്നെ സിനിമകള്‍ കാണാന്‍ അവസരമുണ്ടായിരുന്നു. കണ്ടതാണെങ്കിലും വീണ്ടും അതേ സിനിമ കാണുന്ന ശീലമുണ്ടായിരുന്നു എനിക്ക്.
എല്ലാ ശനിയും ഞായറും സിനിമ കണ്ടിരിക്കണമെന്നുള്ളത് തങ്ങളുടെ വീട്ടിലെ നിയമമായിരുന്നു. ഞാന്‍ സിനിമയിലേക്ക് വരുന്നു എന്നറിഞ്ഞപ്പോള്‍ ഏറെ സന്തോഷിച്ചത് അച്ഛന്റെ ചേട്ടനായിരുന്നു.
അദ്ദേഹത്തിന് മക്കളുണ്ടായിരുന്നില്ല. നൃത്തവും സിനിമയുമൊക്കെ ഏറെയിഷ്ടമാണ്. ഞാന്‍ ആദ്യ സിനിമയില്‍ അഭിനയിക്കാനായി യാത്ര പുറപ്പെടുന്ന സമയത്താണ് വല്യച്ഛന് മരിച്ചുവെന്ന വിവരം വന്നത്.
അത് ഒരുപാട് സങ്കടപ്പെടുത്തി. എപ്പോഴും ചിരിച്ച മുഖത്തോടെ കാണുന്ന എന്റെ ഈ സ്വഭാവത്തിന് പിന്നില്‍ മറ്റുള്ളവരില്‍ നിന്നുമുള്ള പ്രചോദനമല്ല.
താന്‍ ഇങ്ങനെ ആയത് കൊണ്ടാണ്. അതേസമയം ഞാനും എല്ലാവരേയും പോലെ അപ്സെറ്റ് ആകാറുണ്ട്. ചില സമയത്ത് പുറമെ കാണിക്കാറുണ്ട്.
-മഞ്ജു വാര്യർ