ദീര്‍ഘകാലമായി മലയാള സിനിമ-സീരിയല്‍ രംഗത്ത് നിറഞ്ഞു നില്ക്കുന്ന നടിയാണ് മങ്ക മഹേഷ്.
നൂറിലധികം സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തു. അധികവും അമ്മ വേഷത്തിലാണ് താരം അഭിനയിച്ചത്.
വളരെ വലിയ പ്രേക്ഷക പിന്തുണ ഉണ്ട്. മലയാള സിനിമയിലെ ഇപ്പോഴത്തെ മുന്‍നിര നായകന്മാരുടെ എല്ലാം അമ്മയായി അഭിനയിച്ചിട്ടുണ്ട്.
സിനിമകളില്‍ മാത്രമല്ല സീരിയലുകളിലും താരം അമ്മ വേഷം കൈകാര്യം ചെയ്യുന്നു. അമ്പതോളം പരമ്പരകളില്‍ ഇതിനോടകം അഭിനയിച്ചു കഴിഞ്ഞതിനാല്‍ മിനി സ്ക്രീന്‍ രംഗത്തും താരത്തിന് ഒരുപാട് ആരാധകരുണ്ട്.
1997ല്‍ പുറത്തിറങ്ങിയ മന്ത്രമോതിരം എന്ന ചിത്രത്തിലൂടെയാണ് താരം സിനിമയില്‍ എത്തുന്നത്. പിന്നീട് പഞ്ചാബി ഹൗസ് എന്ന ചിത്രത്തില്‍ ദിലീപിന്റെ അമ്മയായി.
അതിന് ശേഷമാണ് താരത്തിന് അമ്മ വേഷങ്ങള്‍ തേടി എത്തിത്തുടങ്ങിയത്. പഞ്ചാബി ഹൗസ് ചെയ്ത അതെ വര്‍ഷം തന്നെയാണ് എംടി-ഹരിഹരന് ടീമിന്റെ എന്ന് സ്വന്തം ജാനകിക്കുട്ടിയില്‍ അഭിനയിക്കുന്നത്.
കരിയറിലെ ഏറ്റവും മികച്ച അവസരമായാണ് അതിന് കാണുന്നതെന്നാണ് താരം പറയുന്നത്. സിനിമ മേഖലയിലേക്ക് വന്നതിനു ശേഷം പരിചയപ്പെട്ടതാണ് മഹേഷിനെ.
ജീവിതം സുഖകരമായി മുമ്പോട്ടു പോകുന്നതിനിടയിലാണ് ഭര്‍ത്താവിന്റെ വിയോഗം സംഭവിച്ചത്.
അതോടെ ആകെ തളര്‍ന്ന താരം തിരുവനന്തപുരത്തു നിന്നും സ്വന്തം നാടായ ആലപ്പുഴയിലേക്ക് മടങ്ങി. ഇതിനു ശേഷമാണ് മകളുടെ വിവാഹം കഴിഞ്ഞത്.
വിവാഹ ശേഷം മകള്‍ വിദേശത്ത് സ്ഥിര താമസമാക്കുകയും ചെയ്തപ്പോള്‍ ജീവിതത്തില്‍ ശരിക്കും ഒറ്റപ്പെട്ടത് പോലെയായി.
വലിയ കഷ്ടതകള്‍ ആണ് ആ സമയത്ത് അനുഭവിച്ചത്.
എന്നാല്‍ പിന്നീട് മറ്റൊരു ജീവിത പങ്കാളിയെ കണ്ടെത്തിയ താരം അദ്ദേഹത്തോടൊപ്പം ഇപ്പോള്‍ ആലപ്പുഴ വീട്ടിലാണ് താമസം.
ജീവിതം പഴയ പ്രകാശത്തിലേക്ക് തിരിച്ചു വരുന്നതു പോലെയാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത് എന്നും താരം ഒരിക്കല്‍ പറയുകയുണ്ടായി.
നിലവില്‍ സീ കേരളം സംപ്രേക്ഷണം ചെയ്യുന്ന നീയും ഞാനും എന്ന പരമ്പരയിലാണ് താരം അഭിനയിക്കുന്നത്.