തൃക്കരിപ്പൂർ(കാസർഗോഡ്): പിലിക്കോട് എക്കച്ചിയിലെ പി.വി. രഘുവിന്റെ വീട്ടുമുറ്റത്ത് കായ്ച വാഴക്കുലയിൽ പക്ഷിയുടെ രൂപത്തിലുള്ള കായ. മങ്കക്കായ ഇനത്തിൽ പെട്ട വാഴയിലെ ഒരു കായയാണ് പക്ഷിയുടെ രൂപത്തിലുള്ളത്. കൊക്കും കണ്ണും ചിറകുമെല്ലാമുണ്ട് ഇതിന്. രഘുവിന്റെ മകൾ ശിഖ ഈ കൗതുകക്കായയുമായാണ് തന്റെ വിദ്യാലയമായ ചന്തേര ഇസത്തുൽ ഇസ്ലാം എഎൽപി സ്കൂളിൽ എത്തിയത്. കുട്ടികളിലെല്ലാം പക്ഷിയുടെ രൂപത്തിലുള്ള പാചക്കായ കൗതുകം നിറച്ചു.
പിലിക്കോട് രഘുവിന്റെ വീട്ടിലെ മങ്കക്കായ വാഴ കുലച്ചു; പച്ചക്കായക്ക് പക്ഷിയുടെ രൂപം
