വേര്‍പിരിഞ്ഞ ഭാര്യയോടുള്ള വൈരാഗ്യത്തിന്‍റെ പേരില്‍ സ്വന്തം മകളെ അച്ഛന്‍ കൊലപ്പെടുത്തി. കത്തി ഉപയോഗിച്ച് കഴുത്തറത്താണ് ഇയാള്‍ കൃത്യം ചെയ്തത്. മരിച്ച പെണ്‍കുട്ടിയുമായി രക്തം പുരണ്ട വസ്ത്രം ധരിച്ച് ഇയാള്‍ കാറില്‍ സഞ്ചരിച്ച വിവരം പോലീസിന് ലഭിച്ചിരുന്നു.
2011ലാണ് ഇയാള്‍ വിവാഹിതനായത്. ഭാര്യ പ്രമുഖ സ്ഥാപനത്തില്‍ സോഫ്റ്റ്‌വെയര്‍ ജീവനക്കാരിയായിരുന്നു. എന്നാല്‍ ഭാര്യയെക്കാള്‍ കുറഞ്ഞ ശമ്പളമായിരുന്നു ഇയാള്‍ക്ക് ലഭിച്ചിരുന്നത്. ഇത് ഇരുവര്‍ക്കുമിടയില്‍ വഴക്കിന് കാരണമായി. എട്ട് മാസം മുന്‍പാണ് ഭാര്യ ഇയാളെ ഉപേക്ഷിച്ച് മാതാപിതാക്കള്‍ക്കൊപ്പം താമസം ആരംഭിച്ചത്.
സാമ്പത്തിക പ്രശ്‌നങ്ങള്‍ നേരിടുന്നതിനിടയില്‍ ഭാര്യ മകളോടൊപ്പം സന്തോഷത്തോടെ ജീവിക്കുന്നു എന്ന തോന്നല്‍ വൈരാഗ്യത്തിന് കാരണമായി. തുടര്‍ന്ന് മകളെ കൊല്ലാന്‍ ഇയാള്‍ പദ്ധതിയിടുകയായിരുന്നു.
പദ്ധതിപ്രകാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് മകളെ സ്‌കൂളില്‍ നിന്ന് ഇയാള്‍ കാറില്‍ കൂട്ടിക്കൊണ്ട് പോയി. തുടര്‍ന്ന് മൂര്‍ച്ചയുള്ള കത്തി ഉപയോഗിച്ച് കുട്ടിയുടെ കഴുത്ത് അറക്കുകയായിരുന്നു.
സംഭവത്തിന് ശേഷം പ്രതി ഔട്ടര്‍ റിംഗ് റോഡില്‍ തന്‍റെ സ്വദേശമായ വിജയവാഡയിലേക്ക് പോകുകയും പെണ്‍കുട്ടിയുടെ മൃതദേഹം പോകുന്ന വഴി ഉപേക്ഷിക്കാന്‍ ശ്രമിക്കുകയും ചെയ്തു.
ഇതിനിടെ കാര്‍ ഡിവൈഡറില്‍ ഇടിച്ച് ടയര്‍ പൊട്ടി. സംഭവസ്ഥലത്തുണ്ടായിരുന്നയാൾ ഉടൻ തന്നെ പോലീസിനെ വിവരം അറിയിച്ചു. പിന്നാലെ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി.