യുവതിയെ കുത്തിക്കൊലപ്പെടുത്തി; അവസാന നിമിഷങ്ങള്‍ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു; പിന്നീട് യുവാവിന് സംഭവിച്ചത്…

യു എസ്: സാന്‍ഫ്രാന്‍സിസ്‌കോയില്‍ യുവതിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ഫേസ്ബുക്കില്‍ ദൃശ്യങ്ങള്‍ പങ്കുവെച്ച് യുവാവ്. ഫേസ്ബുക്കില്‍ കുത്തേറ്റ സംഭവം കണ്ടതായി പോലീസിന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് വീഡിയോ പോസ്റ്റ് ചെയ്ത ആളെ കണ്ടെത്തിയത്.

സാന്‍ ജോസില്‍ നിന്നുള്ള 39കാരനായ മാര്‍ക്ക് മെച്ചിക്കോഫാണ് പ്രതിയെന്ന് പോലീസ് അറിയിച്ചു. യുവതിയെ കുത്തിക്കൊലപ്പെടുത്താനുള്ള കാരണം ഇപ്പോഴും അവ്യക്തമാണ്. കുത്തിയതിന് ശേഷം യുവതിയുടെ അവസാന നിമിഷങ്ങള്‍ പകര്‍ത്തിയ ഇയാള്‍ പിന്നീട് ഒളിവില്‍ പോയിരുന്നു.

അതേസമയം യുവതിയുമായി പ്രതിയ്ക്ക് മുന്‍പരിചയമുണ്ടെന്നും പോലീസ് കണ്ടെത്തി. പ്രതിയ്‌ക്കെതിരെ കൊലപാതക കുറ്റം ചുമത്തിയിട്ടുണ്ട്. എന്നാല്‍ ഫേസ്ബുക്കിന്‍റെ   മാതൃ കമ്പനിയായ മെറ്റാ പ്ലാറ്റ്‌ഫോമില്‍ നിന്ന് സംഭവത്തെ കുറിച്ചുള്ള പ്രതികരണങ്ങളൊന്നും വന്നിട്ടില്ല.

Related posts

Leave a Comment