തിരുവനന്തപുരം: തൈക്കാട്, കവടിയാർ മേഖലയിലെ അഞ്ചു മന്ത്രിമന്ദിരങ്ങളിൽ അറ്റകുറ്റപ്പണിക്ക് അനുമതി നൽകി. ഉന്നത വിദ്യാഭ്യാസ മന്ത്രി താമസിക്കുന്ന സാനഡു, പൊതുവിദ്യാഭ്യാസമന്ത്രിയുടെ ഔദ്യോഗിക വസതിയായ റോസ് ഹൗസ്, ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ തൈക്കാട് ഹൗസ്, മുൻ ഗതാഗത മന്ത്രി ആന്റണി രാജു ഉപയോഗിച്ചിരുന്ന മൻമോഹൻ ബംഗ്ലാവ്, കവടിയാർ ഹൗസ് തുടങ്ങിയ മന്ത്രിമന്ദിരങ്ങളുടെ അറ്റകുറ്റപ്പണിക്കാണ് അനുമതി നൽകിയത്.
ഇതിൽ രാജ്ഭവനു സമീപമുള്ള മൻമോഹൻ ബംഗ്ലാവിൽ താമസിക്കാൻ മന്ത്രിമാരിൽ പലരും തയാറാകുന്നില്ലല്ല. ഇതിനാൽ ഇത് പലപ്പോഴും ഒഴിഞ്ഞു കിടക്കുന്ന സാഹചര്യമുണ്ട്.
ഏതാനും മന്ത്രിമന്ദിരങ്ങൾ ഒഴിഞ്ഞു കിടക്കുന്പോഴും മന്ത്രിമാർ പലരും വൻതുക മുടക്കി വാടക വീടുകളിലാണ് താമസിക്കുന്നത്.
ആറു മാസത്തിനകം മന്ത്രിമന്ദിരങ്ങളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാൻ പ്രാഥമികമായ തുകയും വകയിരുത്തിയിട്ടുണ്ട്.
മറ്റു മന്ത്രിമന്ദിരങ്ങൾ നന്തൻകോടുള്ള ക്ലിഫ് ഹൗസ് കോന്പൗണ്ടിലും കന്റോണ്മെന്റ് ഹൗസ് കോന്പൗണ്ടിലും രാജ്ഭവനു സമീപത്തുമായാണ് സ്ഥിതി ചെയ്യുന്നത്.