മ​ത​നി​ര​പേ​ക്ഷ​ത ഉ​യ​ർ​ത്തി​പ്പി​ടി​ച്ച ഭ​ര​ണാ​ധി​കാ​രി​യാ​യി​രു​ന്നു മ​ൻ​മോ​ഹ​ൻ സിം​ഗെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ​യും മ​ത​നി​ര​പേ​ക്ഷ​ത​യു​ടേ​യും മൂ​ല്യ​ങ്ങ​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ച്ച് ഇ​ന്ത്യ​യെ ന​യി​ച്ച പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്നു ഡോ. ​മ​ൻ​മോ​ഹ​ൻ സിം​ഗെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.

ത​ന്‍റെ രാ​ഷ്ട്രീ​യ​ജീ​വി​ത​ത്തി​ൽ ഭ​ര​ണ​ഘ​ട​ന​യോ​ടു​ള്ള കൂ​റ് അ​ദ്ദേ​ഹം എ​ക്കാ​ല​വും കാ​ത്തു​സൂ​ക്ഷി​ച്ചു. ന​ര​സിം​ഹ​റാ​വു ഗ​വ​ൺ​മെ​ന്‍റി​ൽ ധ​ന​മ​ന്ത്രി​യാ​യി​രു​ന്ന മ​ൻ​മോ​ഹ​ൻ സിം​ഗി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​പ്പാ​ക്കി​യ ന​വ​ഉ​ദാ​ര​വ​ൽ​ക്ക​ര​ണ ന​യ​ങ്ങ​ൾ ഇ​ന്ത്യ​ൻ സാ​മ്പ​ത്തി​ക വ്യ​വ​സ്ഥ​യെ അ​ടി​മു​ടി ഉ​ട​ച്ചു വാ​ർ​ത്തു.

ആ ​പ​രി​ഷ്കാ​ര​ങ്ങ​ളു​ടെ ദോ​ഷ​ഫ​ല​ങ്ങ​ൾ മു​ൻ​കൂ​ട്ടി​ക്ക​ണ്ട ഇ​ട​തു​പ​ക്ഷം ഉ​യ​ർ​ത്തി​യ എ​തി​ർ​പ്പു​ക​ളോ​ട് ജ​നാ​ധി​പ​ത്യ​മ​ര്യാ​ദ കൈ​വി​ടാ​തെ പ്ര​തി​ക​രി​ക്കാ​നു​ള്ള രാ​ഷ്ട്രീ​യ ഔ​ന്ന​ത്യം മ​ൻ​മോ​ഹ​ൻ സിം​ഗി​നു​ണ്ടാ​യി​രു​ന്നു. ഡോ. ​മ​ൻ​മോ​ഹ​ൻ സിം​ഗി​ന്‍റെ അ​ഭാ​വം ജ​നാ​ധി​പ​ത്യ ഇ​ന്ത്യ​യെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം വ​ലി​യ ന​ഷ്ട​മാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി അ​നു​ശോ​ചി​ച്ചു

Related posts

Leave a Comment