തെരഞ്ഞെടുപ്പ് വിജയത്തിനായി വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്ന കള്ളത്തരങ്ങള്‍ ഒന്നൊന്നായി പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. പറയാത്ത കാര്യം പറഞ്ഞു എന്ന് കാണിച്ചുകൊണ്ട് ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യയും മഹിള മോര്‍ച്ച സോഷ്യല്‍മീഡിയ ഇന്‍ ചാര്‍ജ് പ്രീതി ഗാന്ധിയും നടത്തിയ വ്യാജ പ്രചരണമാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്.
മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ്ങിന്റെ സംസാരം എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ച സംഭവമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. മധ്യപ്രദേശ്, ഛത്തീസ്ഗഢ് സര്‍ക്കാരുകള്‍ നല്ലതാണെന്ന് മന്മോഹന് സിംഗ് പറയുന്ന എഡിറ്റ് ചെയ്ത വീഡിയോയാണ് പ്രചരിപ്പിച്ചത്.
പ്രധാനമന്ത്രിയായിരിക്കെ ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശ്, ഛത്തീസ്ഗഢ് സര്‍ക്കാരുകളുമായി തനിക്ക് നല്ല ബന്ധമാണ് ഉണ്ടായിരുന്നതെന്ന് മന്മോഹന് സിംഗ് പറഞ്ഞത് (My relationships with the government of Madhya Pradesh, the government of Chhattisgarh were very good. We never discriminated against BJP-ruled states.’) മധ്യപ്രദേശ്, ഛത്തീസ്ഗഢ് സര്‍ക്കാരുകള്‍ നല്ലതാണെന്ന് മന്മോഹന് സിംഗ് പറഞ്ഞതായി പ്രചരിപ്പിക്കുകയാണ് ചെയ്തത്
മധ്യപ്രദേശിലും മിസോറാമിലും പോളിംഗ് നടന്നതിന്റെ തലേ ദിവസമാണ് ഈ വീഡിയോ പുറത്തുവിട്ടത്. കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരിയുടെ പുസ്തകമായ Fables of Fractured Timse ന്റെ പ്രകാശന ചടങ്ങില്‍ മന്മോഹന് സംസാരിക്കുന്നതിന്റെ വീഡിയോയാണ് എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചിരിക്കുന്നത്.
Former Prime Minister Dr Manmohan Singh contradicts Rahul Gandhi, says governments of Madhya Pradesh and Chattisgarh were ‘very good’… Waters down everything Congress President has been saying over the last few days! pic.twitter.com/cLqCL0al7q
— Amit Malviya (@amitmalviya) November 27, 2018
Meanwhile, Former PM Manmohan Singh has given a thumbs up to the good governance in Madhya Pradesh & Chhatisgarh!! #TrustBJP pic.twitter.com/rQJkpTOzV3
— Priti Gandhi (@MrsGandhi) November 27, 2018
A lesson for PM Modi on maintaining the dignity of his office. pic.twitter.com/JvUiXebnJF
— Congress (@INCIndia) November 27, 2018