മ​ൻ​മോ​ഹ​ൻ സിം​ഗ് രാ​ജ്യ​സ​ഭ​യി​ൽ​നി​ന്നു വി​ര​മി​ച്ചു; വിശ്രമ ജീവിതത്തിന് ആശംസ അറിയിച്ച് കോൺഗ്രസ്

ന്യൂ​ഡ​ൽ​ഹി: മു​ൻ പ്ര​ധാ​ന​മ​ന്ത്രി മ​ൻ​മോ​ഹ​ൻ സിം​ഗ് രാ​ജ്യ​സ​ഭ​യി​ൽ​നി​ന്നു വി​ര​മി​ച്ചു. മ​ൻ​മോ​ഹ​ൻ സിം​ഗി​നൊ​പ്പം 53 രാ​ജ്യ​സ​ഭാം​ഗ​ങ്ങ​ളും വി​ര​മി​ക്കു​ന്ന​വ​രി​ൽ​പ്പെ​ടു​ന്നു. ഇ​വ​രി​ൽ ഒ​ന്പ​തു പേ​ർ കേ​ന്ദ്ര​മ​ന്ത്രി​മാ​രാ​ണ്. ഇ​തി​ൽ ചി​ല​ർ രാ​ജ്യ​സ​ഭ​യി​ലേ​ക്കു മ​ട​ങ്ങു​ന്നി​ല്ല.

മ​ൻ​മോ​ഹ​ൻ സിം​ഗ് രാ​ജ്യ​ത്തി​ന് ന​ൽ​കി​യ സം​ഭാ​വ​ന​ക​ളെ പ്ര​ശം​സി​ച്ച് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ അ​ദ്ദേ​ഹ​ത്തി​ന് ക​ത്തെ​ഴു​തി. “ഒ​രു യു​ഗം അ​വ​സാ​നി​ക്കു​ന്നു’ എ​ന്ന് എ​ക്സ് പോ​സ്റ്റി​ൽ ഖാ​ർ​ഗെ പ​റ​ഞ്ഞു. മു​ൻ പ്ര​ധാ​ന​മ​ന്ത്രി മ​ധ്യ​വ​ർ​ഗ​ത്തി​നും യു​വാ​ക്ക​ൾ​ക്കും ഒ​രു “ഹീ​റോ’ ആ​യി തു​ട​രു​മെ​ന്നും കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ ചൂ​ണ്ടി​ക്കാ​ട്ടി.

“നി​ങ്ങ​ൾ സ​ജീ​വ രാ​ഷ്ട്രീ​യ​ത്തി​ൽ​നി​ന്നു വി​ര​മി​ക്കു​മ്പോ​ഴും, ന​മ്മു​ടെ രാ​ജ്യ​ത്തെ പൗ​ര​ന്മാ​രോ​ട് ക​ഴി​യു​ന്ന​ത്ര ത​വ​ണ സം​സാ​രി​ച്ച് രാ​ഷ്ട്ര​ത്തി​ന് ജ്ഞാ​ന​ത്തി​ന്‍റെ​യും ധാ​ർ​മി​ക​ത​യു​ടെ​യും ശ​ബ്ദ​മാ​യി തു​ട​രു​മെ​ന്ന് ഞാ​ൻ പ്ര​തീ​ക്ഷി​ക്കു​ന്നു. നി​ങ്ങ​ൾ​ക്ക് സ​മാ​ധാ​ന​വും ആ​രോ​ഗ്യ​വും സ​ന്തോ​ഷ​വും നേ​രു​ന്നു’ ഖാ​ർ​ഗെ എ​ക്‌​സി​ൽ എ​ഴു​തി.

Related posts

Leave a Comment