ന്യൂഡല്‍ഹി: അന്തരിച്ച മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗിന് ആദരവുമായി ഇന്ത്യന്‍ ടീം. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഓസ്ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിന്റെ രണ്ടാം ദിവസം ഇന്ത്യന്‍ താരങ്ങള്‍ കളിക്കളത്തിലിറങ്ങിയത് കറുത്ത് ആം ബാന്‍ഡ് ധരിച്ചാണ്.
‘അന്തരിച്ച മുന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിംഗിന് ആദരമര്‍പ്പിച്ച് ഇന്ത്യന്‍ ടീം കറുത്ത ആം ബാന്‍ഡ് ധരിച്ചിരിക്കുന്നു,’ ബിസിസിഐ പ്രസ്താവനയില്‍ പറഞ്ഞു. മന്‍മോഹന്‍സിംഗ് വ്യാഴാഴ്ചയാണ് രാത്രിയാണ് വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഡൽഹി എയിംസ് ആശുപത്രിയിൽ അന്തരിച്ചത്.