സമുദായ പ്രവർത്തനങ്ങൾക്കൊപ്പം അസ്വമത്വങ്ങളോട് പോരാടിയ സാമൂഹ്യ പരിഷ്കർത്താവും നായര്‍ സര്‍വീസ് സൊസെറ്റിയുടെ സ്ഥാപകനായ മന്നത്ത് പത്മനാഭന്റെ ജന്മവാര്ഷിക ദിനമാണ് ഇന്ന്. കാലത്തിന് മുന്നേ സഞ്ചരിച്ച കര്‍മയോഗിയായിരുന്നു മന്നത്ത് പത്മനാഭന്.
വിദ്യാഭ്യാസസമുച്ചയ മൈതാനിയിൽ തയാറാക്കിയിരിക്കുന്ന മന്നം നഗറിൽ രാവിലെ ഭക്തിഗാനാലാപനത്തോടെ ആഘോഷങ്ങൾക്കു തുടക്കമായി. പെരുന്നഎൻ എസ് എസ് ആസ്ഥാനത്ത് ഇന്നലെയും ഇന്നുമായി വമ്പിച്ച ആഘോഷപരിപാടികളാണ് നടക്കുന്നത്.
ജാതിമത വേര്‍തിരിവില്ലാതെ എല്ലാവര്‍ക്കുമായി കുടുംബക്ഷേത്രമായ പെരുന്നയിലെ മാരണത്തുകാവ് ദേവീക്ഷേത്രം തുറന്നു നല്‍കിയായിരുന്നു മന്നത്തിന്റെ സാമൂഹിക ഇടപെടലുകളുടെ തുടക്കം. 1914ല്‍ നായര്‍ സമുദായ ഭൃത്യജനസംഘം ആരംഭിച്ച് സമുദായ പരിഷ്കരണത്തിനു തുടക്കമിട്ടു. പിന്നീടത് നായര്‍ സര്‍വീസ് സൊസൈറ്റി എന്നു പുനര്‍നാമകരണം ചെയ്തു.