ആലപ്പുഴ: യുവതിയെ കൊലപ്പെടുത്തി ടാങ്കിൽ തള്ളിയെന്ന കേസിൽ വെറുമൊരു ഊമ കത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്ന് പ്രതിഭാഗം വക്കീൽ അഡ്വ. സുരേഷ് മത്തായി. പോലീസിന്റെ ഊഹമനുസരിച്ച് ഒരു കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സെപ്റ്റിക് ടാങ്കിൽ നിന്ന് യാതൊരു വിധത്തിലുള്ള തെളിവും ലഭിച്ചിട്ടില്ല. മൃതശരീരങ്ങളുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടില്ല. പ്രതികൾക്ക് കേസുമായി യാതൊരു ബന്ധവുമില്ലെന്ന് അദ്ദേഹം പറഞ്ഞു.
കലയുടെ ഭര്‍ത്താവ് അനിലിനെ കേന്ദ്രത്തിന്റെ അനുവാദത്തോടെ നാട്ടിലേക്ക് കൊണ്ടുവരണം. കൂടുതൽ തെളിവുകൾ ശേഖരിക്കുക എന്നത് പോലീസിന്റെ ഉത്തരവാദിത്വമാണെന്നും സുരേഷ് വ്യക്തമാക്കി.
അതേസമയം കേസിൽ അറസ്റ്റിലായ മൂന്ന് പ്രതികളെയും കോടതി ആറ് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു.