മാന്നാർ: സ്വർണ കള്ളക്കടത്ത് സംഘം മാന്നാറിൽ നിന്ന് യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ തെളിവെടുപ്പ് പൂർത്തിയായി.യുവതിയുടെ വീട്, ഇവർ സഞ്ചരിച്ച വഴികൾ, ആയുധങ്ങൾ ഉപേക്ഷിച്ച സ്ഥലം എന്നിവിടങ്ങളിൽ പ്രതികളെ കൊണ്ടു വന്നാണ് തെളിവെടുപ്പുകൾ നടത്തിയത്.
അഞ്ച് ദിവസത്തേക്ക് കോടതി പോലീസ് കസ്റ്റഡിയിൽ വിട്ട പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. യുവതിയെ വീട്ടിൽ നിന്ന് വിലച്ചിഴച്ച് വാഹനത്തിൽ കയറ്റി കൊടുത്ത പൊന്നാനി ആനപ്പടി പാലക്കൽ അബ്ദുൾ ഫഹദ്,പരവുർ മന്നം കാഞ്ഞിരപറമ്പിൽ അൽ ഷാദ് ഹമീദ്, തിരുവല്ല ശങ്കരമംഗലം വിട്ടിൽ ബിനോ വർഗ്ഗീസ്, പരുമല തിക്കപ്പുഴ മലയിൽ തെക്കേതിൽ ശിവപ്രസാദ്, പരുമല കോട്ടയ്ക്ക മാലി സുബിൻ കൊച്ചുമോൻ എന്നി വരെയാണ് തെളിവെടുപ്പ് പൂർത്തിയാക്കി കോടതിക്ക് കൈമാറുന്നത് .
പ്രധാന പ്രതി മാന്നാർ പുത്തൻപുരയിൽ ഷംസ്, പ്രതികൾക്കു വീട് കാണിച്ച് കൊട്ടുത്ത മാന്നാർ റാന്നി പറമ്പിൽ പീറ്റർ എന്നിവർ റിമാൻ്റിലാണ്.ഇതുമായി ബന്ധപ്പെട്ട് ഒരു ആഡംബര കാർ ഉൾപ്പടെ മൂന്ന് വാഹmങ്ങൾ പോലീസ് കസ്റ്റഡിയിൽ ഉണ്ട്.
ഇനി രണ്ട് വാഹനങ്ങൾ കൂടി കണ്ടെത്തുവാനുണ്ട്.സ്വണക്കടത്തുമായി ബന്ധപ്പെട്ട പ്രതികളെ കുറിച്ച് സൂചനകൾ ലഭിച്ചെങ്കിലും ഇവരെ പിടികൂടാൻ കഴിഞ്ഞില്ല.