മാന്നാർ: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ ഭരണത്തിനെതിരേയുള്ള ജനങ്ങളുടെ വിധി എഴുത്താകും ഈ തെരഞ്ഞെടുപ്പ് ഫലങ്ങളെന്ന് കെപിസിസി സെക്രട്ടറി മാന്നാർ അബ്ദുൾലത്തീഫ്. മാവേലിക്കര മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി കൊടിക്കുന്നിൽ സുരേഷിന്റെ മാന്നാറിലെ സ്വീകരണ പരിപാടികൾ വള്ളക്കാലിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങൾക്കിടയിൽ വർഗീയതയും വിഭാഗീയതയും സൃഷ്ടിച്ച് ജനങ്ങളെ ഭിന്നിപ്പിക്കുവാനാണ് മോദി സർക്കാർ ശ്രമിച്ചതെങ്കിൽ കൊലപാതകവും അക്രമവും അഴിച്ചുവിട്ട് ജനങ്ങളുടെ സ്വൈരജിവിതം തകർക്കുവാനാണ് പിണറായി സർക്കാർ ശ്രമിക്കുന്നതെന്ന് ലത്തീഫ് പറഞ്ഞു.
അജിത് പഴവൂർ അധ്യക്ഷനായിരുന്നു.എം.മുരളി, കോശി.എം.കോശി, ഡി.വിജയകുമാർ, എബികുര്യാക്കോസ്, സണ്ണി കേവിലകം, തോമസ് ചാക്കോ, ജോജി ചെറിയാൻ, രാധേഷ് കണ്ണന്നൂർ എന്നിവർ പ്രസംഗിച്ചു.