മാന്നാർ: പന്നായിക്കടവ് ബോട്ട്ജെട്ടിയുടെ സ്ഥലം ഏറ്റെടുത്ത് പാർക്ക് നിർമിക്കുമെന്നുള്ള പ്രഖ്യാപനം കടലാസിൽ മാത്രമായി ഒതുങ്ങുവാൻ തുടങ്ങിയിട്ട് വർഷങ്ങൾ പിന്നിടുന്നു. .കഴിഞ്ഞ മൂന്ന് വർഷമായി ഗ്രാമപഞ്ചായത്ത് ബജറ്റുകളിൽ പാർക്കിനായി പണം നീക്കി വയ്ക്കാറുണ്ട്. എന്നാൽ ഇനിയും പ്രഥമിക നടപടകിൾ പോലൂം തുടങ്ങുവാൻ അധികൃതർക്ക് കഴിഞ്ഞില്ല. വലിയ ടൂറിസം സാധ്യതയുള്ള പ്രദേശമാണ് മാന്നാർ.
വെങ്കലപാത്രങ്ങളുടെ നാടായ ഇവിടുത്തെ പാത്ര നിർമാണശൈലിയും മറ്റും കാണുവാനായി വിദേശികൾ ഉൾപ്പടെ നിരവധി പേർ എത്തുന്ന പ്രദേശമായി മാന്നാർ മാറിയിട്ടുണ്ട്. കൂടാതെ തീർഥാടന ടൂറിസം ഭൂപപടത്തിൽ ഇടം നേടിയ സ്ഥലം കൂടിയാണ്. നദീ മാർഗം ഇവിടെയെത്തുന്നവർക്ക് പന്നായി ബോട്ട് ജട്ടിയിൽ ഇറങ്ങി അവിടെ അല്പം വിശ്രമിച്ച് കാഴ്ചകൾ കാണുന്നതിന് വേണ്ട സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായിട്ടാണ് പഞ്ചായത്ത് ഇവിടെ മിനി പാർക്ക് നിർമിക്കുവാൻ വേണ്ടി വർഷങ്ങളായി ശ്രമിക്കുന്നത്.എന്നാൽ ബജറ്റിൽ തുക വക കൊള്ളിക്കുന്നതൊഴിച്ച് മറ്റ് യാതൊന്നും നടക്കുന്നില്ല.
ബോട്ട് ജെട്ടിയോട് ചേർന്നുള്ള ജലഗതാഗത വകുപ്പിന്റെ പത്ത് സെന്റ് സ്ഥലത്ത് മിനിപാർക്ക് നിർമിക്കുവാനാണ് പദ്ധതിയിട്ടത്.ഈ സ്ഥലം ഏറ്റെടക്കുന്നതിന് വേണ്ട കാര്യങ്ങൾ പോലും ഇനിയും ആരംഭിച്ചിട്ടില്ല. സംസ്ഥാന സർക്കാർ മാന്നാറിനെ പൈതൃക ഗ്രാമമായി പ്രഖ്യാപിക്കുകയും ഇതിനുള്ള പ്രഥമിക നടപടി ക്രമങ്ങൾ ആരംഭിക്കുകയും ചെയ്തു. തൃകഗ്രാമ പദ്ധതി നടപ്പിലാകുന്നതോടെ കൂടുതൽ വിനോദ സഞ്ചാരികൾ മാന്നാറിലേക്ക് എത്തും.
ഇവിടെ എത്തുന്നവർക്ക് പന്നായി ബോട്ട് ജെട്ടിയിലെ മിനിപാർക്കിനോട് ചേർന്ന് ബോട്ട് സവാരിക്കുള്ള സൗകര്യങ്ങളും ഒരുക്കുമെന്നായിരുന്നു പ്രഖ്യാപനം. പാർക്ക് നിർമിച്ച് പ്രവർത്തനങ്ങൾ തുടങ്ങിയാലെ ഇതിനോടനുബന്ധിച്ചുള്ള മറ്റ് കാര്യങ്ങൾ നടപ്പിലാക്കുവാൻ കഴിയൂ. മാന്നാറിൽ നിന്നും ആലപ്പുഴയ്ക്കും കോട്ടയത്തിനും ഉണ്ടായിരുന്ന ജലഗതാഗത വകുപ്പിന്റെ ബോട്ട് സർവീസ് നിലച്ചതോടെയാണ്ഇവിടം അനാഥമായത്.
ജിവനക്കാർ വിശ്രമിക്കുവനും മറ്റും വേണ്ടി നിർമിച്ച കെട്ടിടം നവീകരിച്ച് അംഗൻവാടിക്കായി ഇപ്പോൾ ഉപയോഗിക്കുകയാണ്. ബാക്കി സ്ഥലങ്ങൾ കാട് കയറി ആർക്കും പ്രയോജനമില്ലാത്ത രീതിയിൽ കിടക്കുവാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ഈ സ്ഥലം ഉപയോഗപ്പെടുത്തി പാർക്ക് നിർമിക്കണമെന്ന വർഷങ്ങളായിട്ടുള്ള ആവശ്യത്തെ തുടർന്നാണ് പഞ്ചായത്ത് ബജറ്റിൽ തുക വകയിരുത്തുവാൻ തുടങ്ങിയത്.
പഞ്ചായത്ത് ബജറ്റിൽ വക കൊള്ളിച്ചിരുക്കുന്ന തുക ഉപയോഗിച്ച് ഇതിനുള്ള പ്രഥമിക നടപടകളെങ്കിലും ആരംഭിച്ചാൽ മറ്റ് ഏജൻസികുളടെ സഹായത്തോടെ ഇവിടെ പാർക്ക് പൂർത്തീകരിക്കുവാനും അത് മാന്നാറിന്റെ മൊത്തത്തിലുള്ള ടൂറിസത്തിന് ഗുണകരമാകുകയും ചെയ്യുമെന്നാണ് പ്രതീക്ഷ.