ആലോചനകൾ മാത്രം പോര, നടപടി വേണം;  മ​ണ്ണാ​ർ​ക്കാ​ട് ബ​സ് സ്റ്റാ​ൻ​ഡി​നു സ​മ​ഗ്ര​ന​വീ​ക​ര​ണം വേ​ണമെന്ന ആവശ്യം ശക്തമാകുന്നു

മ​ണ്ണാ​ർ​ക്കാ​ട്: ആ​ല​പ്പു​ഴ ജി​ല്ല​യോ​ളം വ​ലി​പ്പ​മു​ള്ള മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്കി​ലെ ന​ഗ​ര​സ​ഭാ ബ​സ് സ്റ്റാ​ൻ​ഡി​നു സ​മ​ഗ്ര​ന​വീ​ക​ര​ണം വേ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്തം. ദി​നം​പ്ര​തി നി​ര​വ​ധി ജ​ന​ങ്ങ​ളും ബ​സു​ക​ളും ക​യ​റി​യി​റ​ങ്ങു​ന്ന സ്റ്റാ​ൻ​ഡാ​ണി​ത്. ന​വീ​ക​ര​ണ​ത്തി​നു കാ​ല​ങ്ങ​ളാ​യി ആ​ലോ​ച​ന ന​ട​ക്കു​ന്നു​ണ്ടെ​ങ്കി​ലും ന​ട​പ​ടി മാ​ത്രം ഉ​ണ്ടാ​കു​ന്നി​ല്ല.

നെ​ല്ലി​പ്പു​ഴ കേ​ന്ദ്ര​മാ​ക്കി പു​തി​യ ബ​സ് സ്റ്റാ​ൻ​ഡ് നി​ർ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​നു വ​ർ​ഷ​ങ്ങ​ളു​ടെ പ​ഴ​ക്ക​മു​ണ്ട്. നെ​ല്ലി​പ്പു​ഴ ക​ഐ​സ്ആ​ർ​ടി​സി ഡി​പ്പോ​യ്ക്കു​സ​മീ​പം അ​നു​യോ​ജ്യ​മാ​യ സ്ഥ​ലം​ക​ണ്ടെ​ത്തി ബ​സ് സ്റ്റാ​ൻ​ഡ് തു​ട​ങ്ങാം. കാ​ഞ്ഞി​ര​പ്പു​ഴ, തെ​ങ്ക​ര, അ​ട്ട​പ്പാ​ടി, കാ​രാ​കു​റി​ശി മേ​ഖ​ല​ക​ളി​ലേ​ക്കു​ള്ള ബ​സു​ക​ൾ ഇ​വി​ടെ​നി​ന്നും തി​രി​ച്ചു​വി​ട്ടാ​ൽ തി​ര​ക്ക് കു​റ​യ്ക്കാ​നു​മാ​കും.

മ​ണ്ണാ​ർ​ക്കാ​ട് ബ​സ് സ്റ്റാ​ൻ​ഡി​നു നി​ര​വ​ധി​വ​ർ​ഷ​ത്തെ പ​ഴ​ക്ക​മാ​ണു​ള്ള​ത്. മ​ണ്ണാ​ർ​ക്കാ​ട് ബ​സ് സ്റ്റാ​ൻ​ഡി​നു കാ​ലോ​ചി​ത​മാ​യ മാ​റ്റം വ​രു​ത്താ​ൻ മ​ണ്ണാ​ർ​ക്കാ​ട് ന​ഗ​ര​സ​ഭ​യ്ക്ക് ഇ​തു​വ​രെ ക​ഴി​ഞ്ഞി​ട്ടി​ല്ല. മ​ണ്ണാ​ർ​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്താ​യി​രു​ന്ന കാ​ല​ത്ത് നി​ര​വ​ധി പോ​രാ​യ്മ​ക​ളു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ന​ഗ​ര​സ​ഭ​യാ​യ​തോ​ടെ ഇ​തി​നു മാ​റ്റ​മു​ണ്ടാ​കു​മെ​ന്നാ​യി​രു​ന്നു ഏ​വ​രു​ടെ​യും പ്ര​തീ​ക്ഷ.

ദേ​ശീ​യ​പാ​ത വി​ക​സ​നം ന​ട​ക്കു​ന്ന സ​മ​യ​ത്ത് കെ​ടി​എം സ്കൂ​ൾ പ​രി​സ​ര​ത്തെ കു​ടു ബി​ൽ​ഡിം​ഗി​ലാ​ണ് സ്വ​കാ​ര്യ ബ​സ് സ്റ്റാ​ൻ​ഡ് പ്ര​വ​ർ​ത്തി​ച്ച​ത്. നി​ല​വി​ലു​ള്ള ബ​സ് സ്റ്റാ​ൻ​ഡി​നു വീ​തി വ​ർ​ധി​പ്പി​ക്ക​മെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​ണ്. മി​ക്ക​പ്പോ​ഴും വ​ൻ​തോ​തി​ലു​ള്ള വാ​ഹ​ന​ക്കു​രു​ക്കാ​ണ് സ്റ്റാ​ൻ​ഡി​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.

ഇ​തി​നെ​ല്ലാം പ്ര​തി​വി​ധി​യാ​യി ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​ർ മാ​സ്റ്റ​ർ പ്ലാ​ൻ ത​യാ​റാ​ക്കി നി​ല​വി​ലു​ള്ള ബ​സ് സ്റ്റാ​ൻ​ഡ് വി​ക​സി​പ്പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് ഉ​യ​രു​ന്ന​ത്.

Related posts