കോ​ഴി​ക്കോ​ട്-​പാ​ല​ക്കാ​ട്ദേ​ശീ​യ​പാ​ത​യിലെ മ​ണ്ണാ​ർ​ക്കാ​ട് ട്രാ​ഫി​ക് പ​രി​ഷ്ക​ര​ണം വേണമെന്ന ആവശ്യം ശക്തം

മ​ണ്ണാ​ർ​ക്കാ​ട്: കോ​ഴി​ക്കോ​ട്-​പാ​ല​ക്കാ​ട്ദേ​ശീ​യ​പാ​ത​യി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് ഏ​റെ അ​നു​ഭ​വ​പ്പെ​ടു​ന്ന മ​ണ്ണാ​ർ​ക്കാ​ട് ന​ഗ​ര​ത്തി​ൽ പു​തി​യ ട്രാ​ഫി​ക് പ​രി​ഷ്ക​ര​ണം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്തം. നി​ല​വി​ലു​ള്ള​തു പൂ​ർ​ണ​മാ​യി പി​ന്ത​ള്ളി ആ​ധു​നി​ക​രീ​തി​യി​ലും നാ​ടി​ന് ആ​വ​ശ്യ​മു​ള്ള​തു​മാ​യ വി​ധ​ത്തി​ൽ ട്രാ​ഫി​ക് പ​രി​ഷ്ക​ര​ണം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് ഉ​യ​രു​ന്ന​ത്.

മ​റ്റു ന​ഗ​ര​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് മ​ണ്ണാ​ർ​ക്കാ​ട് ട്രാ​ഫി​ക് നി​യ​മ​ങ്ങ​ൾ കൃ​ത്യ​മാ​യി പാ​ലി​ക്കാ​ൻ ആ​രും ത​യാ​റാ​കു​ന്നി​ല്ല​ത്രേ. മി​ക്ക​പ്പോ​ഴും പോ​ലീ​സ് ട്രാ​ഫി​ക് നി​യ​ന്ത്രി​ക്കാ​ൻ ബു​ദ്ധി​മു​ട്ടു​ന്ന സാ​ഹ​ച​ര്യ​വു​മു​ണ്ട്. മ​ണ്ണാ​ർ​ക്കാ​ട് ന​ഗ​ര​ത്തി​ൽ സു​ര​ക്ഷി​ത ഗ​താ​ഗ​ത​പ​രി​ഷ്ക​ര​ണം വേ​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ന് വ​ർ​ഷ​ങ്ങ​ളു​ടെ പ​ഴ​ക്ക​മാ​ണു​ള്ള​ത്.

പു​തി​യ പ​രി​ഷ്ക​ര​ണ​ത്തി​നാ​യി ആ​ദ്യം ചെ​യ്യേ​ണ്ട​ത് ഓ​ട്ടോ​റി​ക്ഷാ സ്റ്റാ​ൻ​ഡു​ക​ളു​ടെ പു​നഃ​ക്ര​മീ​ക​ര​ണ​മാ​ണ്. ഓ​ട്ടോ​റി​ക്ഷ സ്റ്റാ​ൻ​ഡു​ക​ൾ പൂ​ർ​ണ​മാ​യും ദേ​ശീ​യ​പാ​ത​യി​ൽ​നി​ന്നും ഒ​ഴി​വാ​ക്കി ഇ​വ​ർ​ക്കാ​യി പു​തി​യ സ്ഥ​ലം ക​ണ്ടെ​ത്തു​ക​യും ബ​സ് സ്റ്റോ​പ്പു​ക​ൾ മാ​റ്റി സ്ഥാ​പി​ക്കു​ക​യും വേ​ണം. ഇ​തി​നു പു​റ​മേ ദേ​ശീ​യ​പാ​ത​യി​ലെ അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗും ഒ​ഴി​വാ​ക്ക​ണം.

സ്റ്റോ​പ്പി​ല​ല്ലാ​തെ നി​ർ​ത്തി ബ​സു​ക​ളി​ൽ ആ​ളെ ക​യ​റ്റു​ന്ന​വ​ർ​ക്കെ​തി​രേ ക​ർ​ശ​ന​ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​ണ്. ഇ​ത്ത​രം നി​ർ​ദേ​ശ​ങ്ങ​ളും ന​ട​പ​ടി​ക​ളും അം​ഗീ​ക​രി​ച്ചാ​ൽ മാ​ത്ര​മേ ദേ​ശീ​യ​പാ​ത വി​ക​സ​നം​കൊ​ണ്ട് എ​ന്തെ​ങ്കി​ലും ഗു​ണം മ​ണ്ണാ​ർ​ക്കാ​ടി​ന് ല​ഭി​ക്കൂ. മ​ണ്ണാ​ർ​ക്കാ​ട് ന​ഗ​ര​ത്തി​ൽ വ​ള​രെ വേ​ഗ​ത്തി​ലാ​ണ് റോ​ഡി​ന്‍റെ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്.

എ​ന്നാ​ൽ മ​ഴ​ക്കാ​ലം എ​ത്തു​ന്ന​തി​നു​മു​ന്പു ത​ന്നെ ന​ഗ​ര​ത്തി​ലെ​ങ്കി​ലും പ​ണി പൂ​ർ​ത്തീ​ക​രി​ക്കു​മോ എ​ന്ന ചോ​ദ്യ​ത്തി​നു ഇ​പ്പോ​ഴും ഉ​ത്ത​ര​മി​ല്ല. ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​ത്തി​നൊ​പ്പം അ​ധി​കൃ​ത​ർ ഇ​ട​പെ​ട്ട് ബ​സ് സ്റ്റോ​പ്പു​ക​ളും ബ​സ് ബേ​ക​ളും നി​ർ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.

ന​ഗ​ര​ത്തി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് തു​ട​രു​ന്പോ​ഴും മ​ണ്ണാ​ർ​ക്കാ​ട്ട്െ ട്രാ​ഫി​ക് പോ​ലീ​സ് മൗ​നം തു​ട​രു​ക​യാ​ണ്.
മ​ണ്ണാ​ർ​ക്കാ​ട് മാ​ത്ര​മാ​യി ഒ​രു ട്രാ​ഫി​ക് പോ​ലീ​സ് യൂ​ണി​റ്റ്് പ്ര​വ​ർ​ത്തി​ക്കു​ന്നു. അ​വ​ർ​ക്കു നി​യ​ന്ത്രി​ക്കാ​വു​ന്ന പ്ര​ശ്ന​ങ്ങ​ളാ​ണ് ഇ​വി​ടെ​യു​ള്ളൂ. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ട്രാ​ഫി​ക് യൂ​ണി​റ്റി​ന്‍റെ പ്ര​വ​ർ​ത്ത​നം കാ​ര്യ​ക്ഷ​മ​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.

Related posts