മണ്ണാർക്കാട്: മണ്ണാർക്കാട് എസ്ഐയ്ക്ക് നേരെയുള്ള കൈയേ ശ്രമത്തിൽ പ്രതികൾക്കെതിരെ ചുമത്തിയത് ജാമ്യമില്ലാ വകുപ്പുകൾ. മണ്ണാർക്കാട് കോടതിപ്പടി ചെന്പംകുഴി ഷെരീഫ്, സഹോദരൻ അബ്ദുൽ ഖാസിം എന്നിവരെയാണ് അറസ്റ്റിനുശേഷം കോടതി റിമാൻഡ് ചെയ്തത്. അബ്ദുൽ ഖാസിമിനെതിരെ ബെൻസിൽ എന്ന യുവാവ് പരാതി നല്‍കിയതിനെ തുടർന്നാണ് ഇക്കാര്യം തീർപ്പാക്കാൻ എസ് ഐ അരുണ്‍കുമാർ സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്.
ഖാസിമിനൊപ്പം സഹോദരൻ ഷെരീഫും സ്റ്റേഷനിലെത്തിയിരുന്നു. ബെൻസിലിനൊപ്പം എത്തിയ സഹോദരിയോട് ഷെരീഫ് കയർത്തതായി എസ്ഐ പറഞ്ഞു. തുടർന്ന് ഷെരീഫിനോട് പുറത്തു നില്ക്കാൻ ആവശ്യപ്പെട്ടു. ബെൻസിലിനെയും ഖാസിമിനെയും ഇരുത്തി സംസാരിക്കുന്നതിനിടെ ഷെരീഫ് സ്റ്റേഷന്റെ ഗ്രിൽ തള്ളിതുറന്ന് തന്റെ റൂമിൽ കയറി കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയായിരുന്നുവെന്ന് എസ്ഐ അരുണ്‍കുമാർ പറഞ്ഞു.
തുടർന്ന് ഷെരീഫിനെതിരെയും ബെൻസിലിന്റെ പരാതിയിൽ ബാസിമിനെതിരെയുംകേസെടുത്തു.പോലീസ് സ്റ്റേഷനിലേക്ക്അതിക്രമിച്ചു കയറൽ,കൈയേറ്റശ്രമം,ജോലി തടസപ്പെടുത്തൽ തുടങ്ങി ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.