മണ്ണാർക്കാട്: മണ്ണാർക്കാട് സിവിൽ സ്റ്റേഷനു പിറകിലുള്ള പൊതുമരാമത്ത് വകുപ്പിന്റെ ക്വാർട്ടേഴ്സുകൾ കാടുകയറി നശിക്കുന്നു. ഓരോ ക്വാർട്ടേഴ്സിന്റെയും ഓടുകൾ തകർന്നും ചിതൽ പിടിച്ചും തൂങ്ങിക്കിടക്കുകയാണ്.ചുമരുകൾ വിണ്ടുകീറിയ നിലയിലും പരിസരം ഇഴജന്തുക്കളും സാമൂഹ്യവിരുദ്ധരും കൈയടക്കിയ നിലയിലാണ്. നിലുള്ള ഒന്പത് കോർട്ടേഴ്സുകളിൽ പല വകുപ്പിലേയും ജീവനക്കാർ താമസമുണ്ട്.
റൂമുകൾ വ്യത്തിഹീനമായതും പൊളിഞ്ഞുവീഴാറായതുമായ സാഹചര്യത്തിൽ നിലവിൽ താമസിക്കുന്നവർ ഭീഷണി നേരിടുകയാണ്. അടുത്തിടെ ക്വാർട്ടേഴ്സുകളുടെ പരിസരത്ത് കാടുകളിൽ തീപിടിച്ച് പല ക്വാർട്ടേഴ്സുകളും അഗ്്നിക്കിരയായിരുന്നു. താമസക്കാർ ഏറെയും ഒന്നോ രണ്ടോ വർഷം താമസിച്ചശേഷം പിന്നീട് ഒഴിഞ്ഞുപോകുകയായാണ് ചെയ്യുന്നത്. കെട്ടിടങ്ങളുടെ തകർച്ചാഭീഷണിയും കൃത്യമായ അറ്റകുറ്റപണികൾ നടത്താത്തതുമാണ് ക്വാട്ടേഴ്സുകൾ തകരാൻ കാരണം
ജീവനക്കാർക്ക് താമസിക്കാൻ അനുയോജ്യമായ ക്വാർട്ടേഴ്സുകൾ ഇല്ലാത്തതിനാൽ മിക്ക ഉദ്യോഗസ്ഥരും വീടുകളെയും ക്യാന്പുകളെയുമാണ് ആശ്രയിക്കുന്നത്. സർക്കാർ ക്വാർട്ടേഴ്സുകൾ ഉപയോഗയോഗ്യമാക്കിയാൽ പൊതുമരാമത്ത് വകുപ്പിന് വലിയനേട്ടം ഉണ്ടാക്കാനാകും. നിലവിൽ ക്വാർട്ടേഴ്സുകളിൽനിന്ന് ഹൗസ് അലവൻസ് പിരിച്ചെടുക്കുന്നുണ്ട്. മണ്ണാർക്കാട് തഹസീൽദാർ ഉൾപ്പെടെ പല സർക്കാർ ജീവനക്കാരും ഉദ്യോഗസ്ഥരും വാടകയ്ക്ക് മുറിയെടുത്താണ് താമസിക്കുന്നത്.
ക്വാർട്ടേഴ്സുകൾ പുതുക്കിപ്പണിത് വാടകയ്ക്കു നല്കിയാൽ സർക്കാരിന് നല്ല വരുമാനമാകും. എന്നാൽ വകുപ്പ് ഇതിനായി മുന്നോട്ടുവന്നിട്ടില്ല.താലൂക്ക് വികസനസമി തിയിലും ഈ സ്ഥലത്ത് ഫ്ളാറ്റ് നിർമിച്ച് നല്കുന്നതിന് നിർദേശം പദ്ധതികൾക്ക് നിർദേശം നല്കിയിരുന്നു. ക്വാർട്ടേഴ്സുകളുടെ അറ്റകുറ്റപ്പണികളെങ്കിലും നടത്തി ജീവനക്കാർക്ക് നല്കിയാൽ നല്ല വരുമാനം ലഭിക്കും.