മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് തുടങ്ങാന്‍ പോകുന്ന സബ്ജയിലിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം തുടരുന്നു. സ്ഥലമെടുപ്പ് കഴിഞ്ഞിട്ടും നിര്‍മാണപ്രവൃത്തികള്‍ നീണ്ടുപോകുകയാണ് ചെയ്യുന്നത്. ജില്ലയിലെ ഏറ്റവും വലിയ താലൂക്കായ മണ്ണാര്‍ക്കാട് കേന്ദ്രീകരിച്ച് സ്പെഷല്‍ സബ് ജയില്‍ തുടങ്ങുന്നതിന്റെ സ്ഥലമെടുപ്പ് അനിശ്ചിതത്വം നീളുന്നു.
കോങ്ങാട് ടിപ്പു സുല്‍ത്താന്‍ റോഡിന്റെ കിഴക്ക് ഭാഗത്ത് കാഞ്ഞിരപ്പുഴ ജലസേചന വകുപ്പിന്റെ 131/14 സര്‍വേ നമ്പറിലെ ഏഴേക്കര്‍ സ്ഥലമാണ് ജയിലിനായി കണ്ടെത്തിയിട്ടുള്ളത്.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരി നാലിനാണ് നോഡല്‍ ഓഫീസര്‍ സി.പി.രാജേഷ്, അന്നത്തെ ജയില്‍ സൂപ്രണ്ടായിരുന്ന എസ്.ശിവദാസന്‍, ജലസേചന വകുപ്പ് ഉദ്യോഗസ്ഥ സുനിത, വില്ലേജ് ഓഫീസര്‍ വിനോദ്, താലൂക്ക് സര്‍വ്വേയര്‍ ജയന് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു.
എന്നാല്‍ സ്ഥലമെടുപ്പ് നടത്തുന്നതിനുവേണ്ടി സര്വേനടപടികളും പൂര്‍ത്തിയായിട്ടുണ്ടായിരുന്നു. എന്നാല്‍ വര്‍ഷം ഒന്നുകഴിഞ്ഞിട്ടും ജയില്‍ നിര്‍മാണം ഇഴയുകയാണ്.രണ്ട് സര്‍വേ നമ്പറില്‍പെട്ട സ്ഥലമായതിനാല്‍ 131/14 ലെ അഞ്ചേക്കര്‍ സ്ഥലം ജയില്‍ നിര്‍മാണത്തിന് ഉചിതമാണെന്ന് അധികൃതര്‍ പറഞ്ഞത്.
മണ്ണാര്‍ക്കാട് റവന്യൂവിഭാഗം രേഖകളും സര്‍വേ മാപ്പും ആര്‍ഡിഒക്ക് സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ ഒറ്റപ്പാലം ആര്‍ഡി ഓഫീസില്‍ രേഖകള്‍ വെളിച്ചം കാണാതെ കിടക്കുകയാണ്. പാലക്കാട് ജയില്‍ അധിക്യതര്ആര്ഡിഒ ഓഫീസുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെങ്കിലും പരിശോധന കഴിഞ്ഞിട്ടില്ലെന്നാണ് ജയിലധികാരികള്‍ക്ക് കിട്ടുന്ന മറുപടി.
മുമ്പ് തളിപ്പറമ്പ് ജില്ലാജയില്‍ തറക്കല്ലിടല്‍ കര്‍മ്മത്തിനെത്തിയ മു ഖ്യമന്ത്രിക്ക് മുമ്പാകെ ജയില്‍ ഡിജെപി ഋഷിരാജ്സിംഗ് മണ്ണാര്‍ക്കാട്ടെ ജയില്‍ നിര്‍മാണം ഉടനേ തുടങ്ങുമെന്ന് പറഞ്ഞിരുന്നു. റവന്യൂ വകുപ്പിന്റെ നടപടികള്‍ വൈകുന്നത് കാരണമാണ് ജയില്‍ നിര്‍മാണം വൈകുന്നത്.
ഒറ്റപ്പാലം ആര്‍ഡിഒ ഫീസിലെ പരിശോധനയ്ശേഷം രേഖകള്‍ ജില്ലാ കളക്ടര്‍ക്ക് കൈമാറും. തുടര്‍ന്ന് ലാന്‍ഡ് റവന്യൂ കമ്മീഷണറി സമര്‍പ്പിച്ചശേഷമാണ് ജയിലിന്റെ പണിക്കുള്ള അനുമതി ലഭിക്കുകയുള്ളു.
സര്‍ക്കാര്‍ ഉത്തരവിനുശേഷം ഭൂമി അളന്നുവില നിശ്ചയിച്ച് കമ്മീ ഷന് അനുവാദം ലഭിച്ചാല്‍ 2019-20 വര്‍ഷത്തെ പ്രത്യേക ഫണ്ട് ഉപയോഗിച്ച് ജയിലിന്റെ പണി തുടങ്ങാന്‍ സാധിക്കുമെന്ന് നോഡല്‍ ഓഫീസര്‍ സി.പി.രാജേഷ് പറഞ്ഞു.
മണ്ണാര്‍ക്കാട്, അട്ടപ്പാടി, എടത്തനാട്ടുകര എന്നിവിടങ്ങളില്‍നിന്ന് എത്തുന്ന കുറ്റവാളികളെ ജയിലില്‍ കാണണമെങ്കില്‍ ഏകദേശം നൂറുകിലോമീറ്റര്‍ ദൂരമെങ്കിലും സഞ്ചരിക്കണം. മണ്ണാര്‍ക്കാട് സ്പെഷ്യല്‍ സബ് ജയില്‍ വന്നാല്‍ ഇതിനൊരു പരിഹാരമാകും.റവന്യൂവകുപ്പ് കടമ്പ കൂടി കടന്നാല്‍ എന്നാല്‍ നിര്‍മാണം വേഗത്തില്‍ തുടങ്ങും.