കണ്ണൂർ: കോവിഡിൽ കട്ടപ്പുറത്തായി ജില്ലയിലെ സഞ്ചരിക്കുന്ന മണ്ണു പരിശോധനാകേന്ദ്രവും. കഴിഞ്ഞ മൂന്നു മാസമായി ഇതിന്റെ പ്രവർത്തനം ശരിയായ രീതിയിൽ നടക്കുന്നില്ല.
പരിശോധനാകേന്ദ്രത്തിന്റെ എസിയുടെ പ്രവർത്തനം നിലച്ചതാണ് പരിശോധന തടസപ്പെടാൻ കാരണമെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.
എന്നാൽ, ടൗൺ സ്ക്വയറിന്റെ ഒരു ഭാഗത്തായി നിർത്തിയിട്ട ഈ മണ്ണു പരിശോധനാകേന്ദ്രത്തിൽ നിറയെ കാടുമൂടിയ അവസ്ഥയിലാണ്.
ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തുകളിൽ നേരിട്ടെത്തി മണ്ണ് പരിശോധിച്ചു നൽകുകയാണ് ഈ കേന്ദ്രത്തിന്റെ പ്രവർത്തനം.
സൗജന്യമായാണ് മണ്ണ് പരിശോധിച്ചു നൽകിയിരുന്നത്. എന്നാൽ കോവിഡിനുശേഷം ഈ കേന്ദ്രത്തിന്റെ പ്രവർത്തനം ശരിയായി നടന്നിട്ടില്ലെന്നും ആക്ഷേപമുണ്ട്.
വാഹനത്തിന്റെ ചെറിയ കേടുപാടുകൾ കാരണമാണ് പ്രവർത്തിക്കാത്തതെന്ന് അധികൃതർ പറഞ്ഞു.
കര്‍ഷകരുടെ മിത്രമായി അരികിലെത്തി കൃഷിയിടങ്ങളില്‍ത്തന്നെ മണ്ണുസാമ്പിളുകള്‍ പരിശോധന നടത്തി വളം ശിപാര്‍ശ ചെയ്യുകയെന്നതാണ് സഞ്ചരിക്കുന്ന കേന്ദ്രംകൊണ്ട് ലക്ഷ്യം വച്ചിരുന്നത്.
കൂടാതെ കര്‍ഷകര്‍ക്ക് അവബോധന ക്ലാസുകള്‍ സംഘടിപ്പിക്കുന്നുണ്ട്.
കാര്‍ഷികമേളകള്‍, സെമിനാറുകള്‍ തുടങ്ങിയ കാര്‍ഷിക പരിപാടികള്‍ക്ക് സഞ്ചരിക്കുന്ന മണ്ണുപരിശോധനശാലയുടെ സേവനം സൗജന്യമായി ലഭ്യമാക്കുന്നുമുണ്ട്.
മണ്ണുപരിശോധന അടിസ്ഥാനമാക്കിയ വിവരങ്ങളും വിളയ്ക്കനുയോജ്യമായ ശിപാര്‍ശകളും സോയില്‍ ഹെല്‍ത്ത് കാര്‍ഡ് വഴി കര്‍ഷകര്‍ക്ക് നൽകുന്നുണ്ട്.
ജില്ലാപഞ്ചായത്തായിരുന്നു ഇതിനായി വാഹനം നൽകിയിരുന്നത്. വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾക്കായാണ് ഇപ്പോൾ പരിശോധന നിർത്തിവച്ചതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ പറഞ്ഞു.
വകുപ്പിൽനിന്ന് പുതിയ വാഹനം ആവശ്യപ്പെട്ടിട്ടുണ്ടെന്നും ബ്ലോക്ക് തലത്തിൽ മണ്ണു പരിശോധന കുറച്ചുകൂടി കാര്യക്ഷമമാക്കാനാണ് ജില്ലാപഞ്ചായത്തിന്റെ തീരുമാനമെന്നും ദിവ്യ പറഞ്ഞു.