പത്തനംതിട്ട: റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യുന്ന മണ്ണെണ്ണയുടെ വില ലിറ്റര്‍ ഒന്നിന് ഒറ്റയടിക്ക് 8രൂപ വര്‍ധിപ്പിച്ച നടപടി കാര്‍ഡുടമകള്‍ക്ക് മാത്രമല്ല റേഷന്‍ വ്യാപാരികള്‍ക്കും ആഘാതമായി.
200 ലിറ്റര്‍ ഉള്ള ഒരു ബാരല്‍ മണ്ണെണ്ണയ്ക്ക് 10000 രൂപയ്ക്ക് മുകളില്‍ വ്യാപാരി വില നല്‍കണമെന്ന് മാത്രമല്ല അത് റേഷന്‍കടകളില്‍ എത്തിക്കാന്‍ കയറ്റിറക്ക് കൂലിയും വണ്ടിക്കൂലിയുമായി കുറഞ്ഞത് 400 രൂപയെങ്കിലും ചെലവാകും.
ഇത്തരത്തില്‍ ലഭിക്കുന്ന മണ്ണെണ്ണ കടയിലെത്തി തുറന്നു നോക്കുമ്പോള്‍ അഞ്ചു ലിറ്റര്‍ വരെ കുറവ് വരുന്നുണ്ടെന്ന് വ്യാപാരികള്‍ പറഞ്ഞു.
തികച്ചും അപരിഷ്കൃതമായ അളവ് രീതിയാണ് റേഷന്‍ മണ്ണെണ്ണ വിതരണത്തില്‍ മൊത്തവിതരണക്കാര്‍ സ്വീകരിച്ചിരിക്കുന്നത്.
ഇരട്ടിവില പിഴയായി..
ബയോമെട്രിക് സംവിധാനത്തില്‍ കൂടി കാര്‍ഡ് ഉടമകള്‍ക്ക് വിതരണം ചെയ്യുന്ന മണ്ണെണ്ണ ഉദ്യോഗസ്ഥര്‍ റേഷന്‍ കട പരിശോധിക്കുമ്പോള്‍ സ്റ്റോക്കില്‍ കുറവ് വന്നാല്‍ ആ മണ്ണെണ്ണയുടെ ഇരട്ടിവില പിഴയായി അടയ്ക്കേണ്ട ഗതികേടാണ് വ്യാപാരികള്ക്കെന്ന് ഓള് കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് സംസ്ഥാന വൈസ് പ്രസിഡന്റ് ജോണ്സണ് വിളവിനാല്‍ പറഞ്ഞു.
നിലവിലുള്ള സ്റ്റോക്ക് പഴയ വിലയ്ക്ക് തന്നെ വില്ക്കാന് ഉള്ള നടപടി ഭക്ഷ്യവകുപ്പ് സ്വീകരിക്കാതെ കേന്ദ്ര ഗവണ്മെന്റ് വര്‍ധിപ്പിച്ചപ്പോള്‍ തന്നെ കടയില്‍ ഇരിക്കുന്ന സ്റ്റോക്കിനും വില വര്‍ധിപ്പിച്ച നടപടി നീതീകരിക്കാന്‍ കഴിയുന്നതല്ലെന്നും ആയതിനാല്‍ പഴയ സ്റ്റോക്ക് പഴയ വിലയ്ക്ക് നല്‍കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്നും ജോണ്സന് വിളവിനാല്‍ ആവശ്യപ്പെട്ടു.