ന്യൂഡൽഹി: പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് വീണ്ടും ഇരുട്ടടി നൽകി കേന്ദ്രസർക്കാർ. സംസ്ഥാനത്തിന് അനുവദിച്ച അധിക മണ്ണെണ്ണയ്ക്കും സബ്സിഡി ഇല്ലെന്ന് കേന്ദ്രം അറിയിച്ചു. അരിക്ക് പിന്നാലെയാണ് മണ്ണെണ്ണയ്ക്കും സബ്സിഡി ഇല്ലെന്ന് കേന്ദ്രം അറിയിച്ചത്.
കേരളത്തിന് 12,000 കിലോ ലിറ്റർ അധിക മണ്ണെണ്ണയാണ് കേന്ദ്രം അനുവദിച്ചത്. സബ്സിഡി ഇല്ലാത്തതിനാൽ മണ്ണെണ്ണ ലിറ്ററിന് 70 രൂപ വീതം നൽകണം. സബ്സിഡി ഉണ്ടായിരുന്നെങ്കിൽ ലിറ്ററിന് 29 രൂപ നൽകിയാൽ മതിയായിരുന്നു.
അതേസമയം, വെള്ളപ്പൊക്ക ബാധിതർക്കുള്ള സഹായം ഇന്ന് മുതല്‍ ലഭ്യമാകുമെന്ന് റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന് അറിയിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് അനുവദിച്ച പണം ബാങ്കുകൾക്ക് കൈമാറിയിട്ടുണ്ട്. ബാങ്കുകള്‍ പ്രവര്‍ത്തിക്കാത്തതാണ് തടസമെന്നും മന്ത്രി പറഞ്ഞു.