മണ്ണാർക്കാട്: മണ്ണാർക്കാട് നിന്നും ആനമുളി വഴിയുള്ള അട്ടപ്പാടി ചുരം റോഡിൽ വ്യാപകമായ മണ്ണിടിച്ചിൽ സാധ്യത. ആനമൂളി മുതൽ മുക്കാലി വരെയുള്ള വിവിധ ഭാഗങ്ങളിലാണ് മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നത്. മണ്ണാർക്കാട് -ചിന്നത്തടാകം അന്തർസംസ്ഥാന പാതയിൽ പ്രധാന ഭാഗമാണ് അട്ടപ്പാടി ചുരം വളവുകൾ.
ഇവയിലാണ് വ്യാപകമായി മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നത്. ഏതാനും മാസങ്ങൾക്ക് മുന്‍പുണ്ടായ ശക്തമായ മഴയും മണ്ണിടിച്ചിലിൽ തുടർന്നാണ് അട്ടപ്പാടി ചുരം ഇത്രയും പ്രശ്നബാധിത മേഖലയാണിത്.ശക്തമായ മഴ പെയ്താൽ ഉടനെ മണ്ണിടിച്ചിൽ ഉണ്ടാവുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്.
കെഎസ്ആർടിസി അടക്കം നിരവധി ബസുകൾ ഇതുവഴി സർവീസ് നടത്തുന്നുണ്ട്. മണ്ണാർക്കാട് ഭാഗത്തുനിന്നും കോയന്പത്തൂർ മേട്ടുപ്പാളയം ഭാഗങ്ങളിലുള്ള സംസ്ഥാന അന്തർ ബസുകളും ഇതുവഴിയാണ് സർവീസ് നടത്തുന്നത്. ഇവക്കെല്ലാം മണ്ണിടിച്ചിൽ ഭീഷണിയായി മാറുകയാണ്. ഏതാനും മാസങ്ങൾക്ക് മുന്‍പുണ്ടായ ശക്തമായ മണ്ണിടിച്ചിലിൽ ബാക്കിപത്രങ്ങളാണ് പലയിടത്തും ഇപ്പോൾ ഉള്ളത് .
ഈ ഭാഗങ്ങളിൽനിന്ന് വീണ്ടും മണ്ണ് ഇ ടിയാനുള്ള സാധ്യത നിലനിൽക്കുന്നു. ഭൂമിക്ക് ചെറിയൊരു വ്യതിയാനം വന്നാൽപോലും ഒന്നാകെ മണ്ണിടിയാൻ ഉള്ള സാധ്യതയാണ് ഇവിടെയുള്ളത്.കിഫ്ബിയുടെ പദ്ധതിയിലുൾപ്പെടുത്തി ചുരം വളവുകൾ നവീകരിക്കുന്നതിന് അനുവദിച്ചിട്ടുണ്ട് .
ഇതിനെ പ്രവർത്തന ഒന്നും തന്നെ ആരംഭിച്ചിട്ടില്ല. സർവേ നടപടികൾ മാത്രം പേരിനെ നടത്തുക മാത്രമാണ് ഉണ്ടായത്. മഴ വരുന്നതോടെ ചുരം ഇടിക്കുകയും അട്ടപ്പാടി മേഖല ഒറ്റപ്പെടുകയും ഈ ഭാഗത്തേക്കുള്ള ഗതാഗതം പൂർണമായും തടസപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്.