ചിറ്റൂർ: കല്യാണപ്പേട്ട ആലാംകടവിൽ അരികിടിഞ്ഞ് വാഹന സഞ്ചാരം അപകടഭീഷണിയുള്ള സ്ഥലത്ത് സംരക്ഷണ ഭിത്തിനിർമാണം തുടങ്ങി. കല്ലഞ്ചിറ തിരിവിലാണ് റോഡിന്റെ അരികിടിഞ്ഞ് ഗർത്തം രൂപംകൊണ്ടിരിക്കുന്നത്.
അഞ്ചു സ്വകാര്യ ബസുകൾ ഇതുവഴി സർവീസ് നടത്തുന്നുണ്ട്.
ഒരുവർഷം മുന്പാണ് കന്നിമാരി പള്ളിമൊക്ക് റോഡ് വീതികൂട്ടി പുനർനിർമാണം നടത്തിയത്. പാത സഞ്ചാരയോഗ്യമായതോടെ മീനാക്ഷിപുരം, നെല്ലിമേട്, മുലക്കട, പ്ലാച്ചിമട, കന്നിമാരി, ചന്ദനംമൊക്ക് എന്നിവിടങ്ങളിൽനിന്നും താലൂക്ക് ആസ്ഥാനമായ കച്ചേരിമേട്ടിലേക്ക് ഇതുവഴിയാണ് യാത്ര.
ആറരകിലോമീറ്റർ ദൈർഘ്യമുള്ള റോഡിനു ഇരുവശത്തും മാർഗതടസമായി നില്ക്കുന്ന ഉണക്കമരങ്ങൾ മുറിച്ചു മാറ്റണമെന്ന ജനകീയാവശ്യവും ശക്തമാണ്. കാലവർഷം ആരംഭിക്കുന്പോൾ റോഡിൽ മരങ്ങൾവീണ് ഇലക്ട്രിക് പോസ്റ്റ് തകരുന്നതും ഗതാഗത തടസമുണ്ടാകുന്നതു പതിവാണ്.