അ​ടി​മാ​ലി​യി​ല്‍ വീടിനുമുകളിൽ   മണ്ണിടിഞ്ഞ്  വീണ് ഏ​ഴു​പേ​ര്‍ മ​രി​ച്ചു;  രണ്ടുപേരെ നാട്ടുകാർ രക്ഷപ്പെടുത്തി

അ​ടി​മാ​ലി​:‍ ക​ഴി​ഞ്ഞ ര​ണ്ടു​ദി​വ​സ​മാ​യി പെ​യ്യു​ന്ന മ​ഴ​യി​ല്‍ ഉ​രു​ള്‍ പൊ​ട്ടി. കൊ​ച്ചി ധ​നു​ഷ്‌​ക്കോ​ടി ദേ​ശീ​യ പാ​ത​യി​ല്‍ അ​ടി​മാ​ലി എ​ട്ടു​മു​റി​ക്ക് സ​മീ​പം രാ​ത്രി മൂ​ന്ന് മ​ണി​യോ​ട് കൂ​ടി മ​ണ്ണി​ടി​ഞ്ഞ് ഒ​രു കു​ടും​ബ​ത്തി​ലെ ഏ​ഴ് പേ​ര്‍ മ​ണ്ണി​ന​ടി​യി​ല്‍ അ​ക​പ്പെ​ട്ടു. അ​തേ തു​ട​ര്‍​ന്ന് ഫ​ര്‍​ഫോ​ഴ്‌​സി​ന്‍റെ​യും നാ​ട്ടു​കാ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ മ​ണ്ണു​ക​ള്‍ മാ​റ്റി അ​തി​ല്‍ നി​ന്ന് ര​ണ്ടു​പേ​രെ ജീ​വ​നോ​ടെ ര​ക്ഷി​ച്ചു.

പു​തി​യ​കു​ന്നേ​ല്‍ ഹ​സ​നാ​ര്‍, ബ​ന്ധു കു​ഞ്ഞു​മു​ഹ​മ്മ​ദ്, എ​ന്നി​വ​രെ​യാ​ണ് മ​ണ്ണി​ന​ടി​യി​ല്‍ നി​ന്നും ഒ​രു മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ ജീ​വ​നോ​ടെ പു​റ​ത്തെ​ടു​ത്തു .ഒ​ന്‍​പ​തോ​ടു​കൂ​ടി ഭാ​ര്യ ഫാ​ത്തി​മ(85) മ​ക​ന്‍ മു​ജീ​ബ്(35) മ​ക​ന്‍റെ ഭാ​ര്യ സോ​ഫി​യ(30) മ​ക്ക​ളാ​യ ദി​യ (6)മി​യ(9) മ​രി​ച്ച നില​യി​ലും ക​ണ്ടെ​ടു​ത്തു. അ​ടി​മ​ാലി പ​ഞ്ചാ​യ​ത്തി​ലെ ആ​ദി​വാ​സി കോ​ള​നി​യാ​യ കൊ​ര​ങ്ങാ​ട്ടി​യി​ല്‍ ഉ​ര​ള്‍ പൊ​ട്ടി വി​ടി​നു മു​ക​ളി​ല്‍ മ​ണ്ണ് വീ​ണ് മോ​ഹ​ന​ന്‍(52) ഭാ​ര്യ ശോ​ഭ​ന(48) എ​ന്നി​വ​ര്‍ മ​രി​ച്ചു. വൈ​ദ്യു​തി വ​കു​പ്പ് മ​ന്ത്രി രാ​ത്രി​മു​ത​ല്‍ സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നു.

മ​ണ്ണി​ടി​ച്ചി​ല്‍ തു​ട​രു​ന്നു. നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്ക്. 30 വീ​ടു​ക​ള്‍ ഭാ​ഗീ​ക​മാ​യും എ​ട്ടോ​ളം വീ​ടു​ക​ള്‍ പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു. കൊ​ച്ചി ധ​നു​ഷ്‌​ക്കോ​ടി ദേ​ശീ​യ​പാ​ത​യി​ല്‍ നേ​രി​യ​മം​ഗ​ലം മു​ത​ല്‍ മൂ​ന്നാ​ര്‍ വ​രെ 13 ഇ​ട​ങ്ങ​ളി​ല്‍ മ​ണ്ണി​ടി​ഞ്ഞും ഉ​രു​ള്‍​പൊ​ട്ടി​യും ഗ​താ​ഗ​തം സ്തം​ഭി​ച്ചു.

Related posts