മൂവാറ്റുപുഴ: എംസി റോഡില്‍ വാഹനയാത്രക്കാര്‍ക്ക് നിരന്തരം അപകടം വിതച്ചിരുന്ന ഉന്നക്കുപ്പ വളവിലെ മണ്ണിടിച്ചിലിന് പരിഹാരമാകുന്നു. കൂത്താട്ടുകുളം-മൂവാറ്റുപുഴ എംസി റോഡില്‍ ഉന്നക്കുപ്പയിലെ കൊടുംവളവില്‍ മണ്ണിടിച്ചില്‍ ചെറുവാഹനക്കാരെ നിരന്തരം അപകടത്തില്പ്പെടുത്തുകയാണെന്ന് കഴിഞ്ഞ എട്ടിന് രാഷ്ട്രദീപികയില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.
ഇതേ തുടര്‍ന്നാണ് അധികൃതര്‍ അപകട വളവില്‍ സംരക്ഷണ ഭിത്തി നിര്‍മിക്കുന്നത്. മണ്ണിടിച്ചില്‍ വാഹനയാത്രക്കാര്‍ക്ക് കാണാനാകാത്തവിധം കാടുകയറിയ അവസ്ഥയിലായിരുന്നു കിടക്കുകയായിരുന്നു.
മണ്ണിടിച്ചില്‍ തടയുന്നതിന് പൊതുമരാമത്തിന്റെ നേതൃത്വത്തിലാണ് സംരക്ഷണ ഭിത്തി നിര്‍മാണം ആരംഭിച്ചിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷവും എംസി റോഡില്‍ മാറാടി സബ് സ്റ്റേഷനു സമീപം മണ്ണിടിച്ചില്‍ ഉണ്ടായിരുന്നു. ഇതു മൂലം എംസി റോഡില്‍ ഏറെ നേരം ഗതാഗത തടസവും തടസപ്പെട്ടിട്ടുണ്ട്.
പിന്നീട് അധികൃതര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തി മണ്ണിടിച്ചിലിന് പരിഹാരമുണ്ടാക്കിയിരുന്നു.