കൊല്ലങ്കോട്: മുതലമട റെയിൽവേ സ്റ്റേഷൻ തുരങ്കപ്പാത റോഡിൽ മണ്ണിടിച്ചലുണ്ടാവുന്ന സ്ഥലത്ത് വാഹനസഞ്ചാരം അപകടഭീഷണിയിലായതിനാൽ അടിയന്തരമായി സംരക്ഷണഭിത്തി നിർമിക്കണമെ ന്ന യാത്രക്കാരുടെ ആവശ്യം ശക്തമായി. മഴ ചാറിയാൽ റോഡിലേക്ക് മണ്ണിടിച്ചലുണ്ടാകുന്നത് പതിവാണ്.
തുരങ്കപ്പാതയുടെ വടക്കുഭാഗത്ത് ഇരുപതടി ഉയരത്തിലാണ് മണ്തിട്ടയുള്ളത്. പത്തോളം സ്വകാര്യ ബസുകളും വിദ്യാർത്ഥികളെ കയറ്റി നിരവധി ബസുകളും ഇതുവഴിയാണ് പതി വായി സഞ്ചരിക്കുന്നത്. കാന്പത്തുച്ചള്ള ടൗണിൽനിന്നും നന്ദിയോട്, മീനാക്ഷിപുരം ഭാഗത്തേക്ക് എണ്ണമറ്റ യാത്രാ ചരക്കുവാഹനങ്ങളും ഇതുവഴിയാണ് സഞ്ചരിക്കുന്നത്.